Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തിരുവല്ലയിലെ രാഷ്‌ട്രീയ വൈറസ്

ഒരു ചെറുപ്പക്കാരന്‍ അവിടെ വെട്ടേറ്റ് മരിച്ചു. കേസും കാര്യങ്ങളും നോക്കാന്‍ നിയമപരമായി ഉത്തരവാദിത്തമുള്ളവര്‍ പൊടുന്നനെ അന്വേഷണം തുടങ്ങി. പതിനെട്ടു മണിക്കൂറിനകം പ്രതികള്‍ പിടിയില്‍. സാധാരണപോലെ നിസ്സാര പ്രശ്‌നത്തില്‍ തുടങ്ങി വടിവാള്‍ വീശുന്ന അവസ്ഥയിലെത്തിച്ചത് മനസ്സിലെ രാക്ഷസീയതയും അതിന്റെ ഉപോത്പന്നമായ പകയും. അന്വേഷണം അതിന്റെ ശരിയായ വഴിയിലൂടെ പോയിരുന്നെങ്കില്‍ എല്ലാം ശുഭമാവുമായിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ല എന്നു മാത്രമല്ല, ആരുടെയൊക്കെയോ ഇച്ഛയ്‌ക്കൊത്ത് കാര്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ഫലമോ രാഷ്‌ട്രീയ കാലുഷ്യത്തില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മാവിനെ മുക്കിയെടുത്തു. സംസ്ഥാനത്തെ നടപ്പുരീതി്ക്ക് ഭംഗമേല്‍പിക്കാത്ത ഒരു ക്രിമിനല്‍ കേസുകൂടി.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Dec 13, 2021, 05:40 am IST
in Article

തോറ്റവര്‍ക്ക് ജയിച്ചേ തീരൂ. ആ ജയം എല്ലാ പരാജയങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും. ജനാധിപത്യമായാലും പണാധിപത്യമായാലും ഏകാധിപത്യമായാലും അതെ. മാറ്റമില്ലാത്ത ആ മാറ്റത്തിന്റെ ഏറ്റവും പുതിയ ചിത്രം ഇതാ തിരുവല്ലയില്‍ വരച്ചിട്ടിരിക്കുന്നു.

ഒരു ചെറുപ്പക്കാരന്‍ അവിടെ വെട്ടേറ്റ് മരിച്ചു. കേസും കാര്യങ്ങളും നോക്കാന്‍ നിയമപരമായി ഉത്തരവാദിത്തമുള്ളവര്‍ പൊടുന്നനെ അന്വേഷണം തുടങ്ങി. പതിനെട്ടു മണിക്കൂറിനകം പ്രതികള്‍ പിടിയില്‍. സാധാരണപോലെ നിസ്സാര പ്രശ്‌നത്തില്‍ തുടങ്ങി വടിവാള്‍ വീശുന്ന അവസ്ഥയിലെത്തിച്ചത് മനസ്സിലെ രാക്ഷസീയതയും അതിന്റെ ഉപോത്പന്നമായ പകയും. അന്വേഷണം അതിന്റെ ശരിയായ വഴിയിലൂടെ പോയിരുന്നെങ്കില്‍ എല്ലാം ശുഭമാവുമായിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ല എന്നു മാത്രമല്ല, ആരുടെയൊക്കെയോ ഇച്ഛയ്‌ക്കൊത്ത് കാര്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ഫലമോ രാഷ്‌ട്രീയ കാലുഷ്യത്തില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മാവിനെ മുക്കിയെടുത്തു. സംസ്ഥാനത്തെ നടപ്പുരീതി്ക്ക് ഭംഗമേല്‍പിക്കാത്ത ഒരു ക്രിമിനല്‍ കേസുകൂടി.

 സിപിഎമ്മുകാരന്‍ വെട്ടേറ്റുമരിച്ചാല്‍ ഉത്തരവാദി ആര്‍എസ്എസ്സുകാരനാണെന്ന മ്ലേച്ഛ രാഷ്ടീയത്തിന്റെ തിണ്ണമിടുക്കുമായി നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റു നേതൃത്വത്തിന്റെ സൃഗാല തന്ത്രമാണ് പിന്നീട് അരങ്ങേറിയത്. ഈ സംസ്ഥാനത്തിന്റെ കൊടിയ ശാപമാണല്ലോ അത്. തങ്ങളല്ലാതെ മറ്റാരും വേണ്ടെന്ന അസഹിഷ്ണുതയുടെ ചെങ്കൊടി നാട്ടി നാടിന്റെ സൈ്വരവും സമാധാനവും തകര്‍ക്കുകയാണവര്‍. ഒരു സംഭവമുണ്ടായി ബന്ധപ്പെട്ട ഏജന്‍സി കാര്യങ്ങള്‍ വിലയിരുത്തും മുമ്പ് ‘സംഗതികള്‍ ഡിക്ടേറ്റു’ ചെയ്യുന്ന രാഷ്‌ട്രീയം മാനവികമല്ല. രാക്ഷസീയതയുടെ മേലങ്കിയിട്ട ക്രിമിനല്‍ വാള്‍ത്തലയാണ്. സംസ്ഥാനത്തെ എന്നും അശാന്തിയിലും അരക്ഷിതത്വത്തിലും നിര്‍ത്തി വെട്ടിനിരത്തുന്ന തന്ത്രമാണ്. വ്യക്തി വൈരാഗ്യവും അതു സൃഷ്ടിച്ച വികലമനോനിലയുമാണ് കൊലപാതകത്തിലെത്തിച്ചതെന്ന പൊലീസ് കണ്ടെത്തലിനെ സിപിഎം രാഷ്‌ട്രീയം ഞെരിച്ചു കൊന്നു. അതുവഴി ഏറെ നേട്ടമാണ് പാര്‍ട്ടിക്കു ലഭിച്ചത്. തല്‍ക്കാലം സംസ്ഥാന സെക്രട്ടറിയുടെ കൊടിപിടിച്ചു നടന്ന എ.വിജയരാഘവന്‍ ഇറങ്ങിപ്പോകും മുമ്പ് പാര്‍ട്ടിക്കു നല്‍കിയ ഗ്രാറ്റ്വിറ്റിയായി തിരുവല്ല കൊലപാതകം. സാധാരണഗതിയില്‍ പിരിഞ്ഞു പോകുന്നയാള്‍ക്ക് സ്ഥാപനം കൊടുക്കുന്നതാണല്ലോ ഗ്രാറ്റ്വിറ്റി. ഇവിടെ തിരിച്ചായി എന്നു മാത്രം. അതായത് കടപ്പാടിന്റെ നന്ദിപ്രകടനം. വിദ്വേഷരാഷ്‌ട്രീയത്തിന്റെ അന്തകവിത്തു കച്ചവടം ചെയ്യുന്ന ഇത്തരക്കാരെ തിരിച്ചറിയാന്‍ കേരളം ഉണരേണ്ടതല്ലേ?

പെരിയയില്‍ രണ്ടു ചെറുപ്പക്കാരെ വെട്ടിയരിഞ്ഞ കുടിലത പാര്‍ട്ടി ഒത്താശയാല്‍ നടപ്പായതാണെന്ന തിരിച്ചറിവിലെത്തിയ ജനങ്ങളുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനുള്ള പത്തൊമ്പതാം അടവായി മാറി തിരുവല്ലയിലെ കൊലപാതകം. അന്വേഷണ ഏജന്‍സി കണ്ടെത്തിയത് അവിടെ നില്‍ക്കട്ടെ,’ ഞങ്ങള്‍ പറയും നിങ്ങള്‍ എഴുതും അവര്‍ നടപ്പാക്കും’ എന്ന ശൈലിയിലേക്ക് ഭരണത്തെ കൊണ്ടുപോവുകയാണ്. വസ്തുതകളെ തമസ്‌കരിക്കുക, വഴിതെറ്റിക്കുക തുടങ്ങിയ സാമൂഹിക ഉന്മൂലന പരിപാടിയുടെ വക്താക്കളാവുന്നു മാര്‍ക്‌സിസ്റ്റ് മാടമ്പി നേതൃത്വം. സംഘര്‍ഷവും അശാന്തിയുമില്ലാതെ വളരാനാവാത്ത കമ്യൂണിസ്റ്റ് വൈറസിനെ പ്രതിരോധിക്കാനുള്ള കരളുറപ്പും കരുതലുമാണ് കേരളത്തിന് വേണ്ടത്.

തങ്ങള്‍ പെട്ടുപോയ ചുഴിയില്‍ നിന്ന് കരകയറാന്‍ സിപിഎം നടത്തുന്ന സാഹസങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഏതു പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാനും ശ്രദ്ധതിരിക്കാനും ആ നേതൃത്വത്തിനാവുന്നു എന്നിടത്താണ് സാധാരണ മനുഷ്യരുടെ പരാജയം. തിരുവല്ല കൊലപാതകത്തിന്റെ നേരന്വേഷണം ഒരുപക്ഷേ, പാര്‍ട്ടിക്കു തന്നെ ബൂമറാങ് ആവുമെന്നു മനസ്സിലായതോടെയാണ് നിമിഷങ്ങള്‍ക്കകം ആരോപണം പ്രതിയോഗികള്‍ക്കെതിരെയായത്. തങ്ങള്‍ കൂലികൊടുക്കുന്നവര്‍ തങ്ങള്‍ പറയുന്നതേ കേള്‍ക്കാവൂ എന്ന ആജ്ഞ വന്നതോടെ പൊലീസിന്റെ എഫ്‌ഐആര്‍ മാറി, നിലപാ

ട് മാറി. അതോടെ നിലയും തെറ്റി. പെരിയയിലെ ചോരക്കറ കഴുകാനുള്ള അവസരമായി തിരുവല്ലയെ മാറ്റിയ പാര്‍ട്ടിയും അത് താങ്ങി നിര്‍ത്തുന്ന സര്‍ക്കാരും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. അന്നം കഴിക്കുന്നവരാണ് ഇവിടുത്തെ ബഹുഭൂരിപക്ഷവും. അത് വിയറ്റ്‌നാമില്‍ നിന്ന് കൊണ്ടുവരുന്നതല്ലതാനും!

കോടതിയില്‍ പ്രതികള്‍ കാര്യങ്ങളൊക്കെ നേരെ ചൊവ്വെ പറഞ്ഞതോടെ ഇനി തിരക്കഥ മാറ്റാനാവും സര്‍ക്കാര്‍ ശ്രമിക്കുക. അവര്‍ക്കൊത്താശയുമായി എഫ്‌ഐആര്‍ മാറ്റിയെഴുതിയ പൊലീസുണ്ട്. അവര്‍ക്ക് നന്നായി പൊള്ളലേറ്റു എന്നത് വേറെ കാര്യം. അതിനാല്‍ കേസിന്റെ വഴികള്‍ ഇനി എവിടേയ്‌ക്കൊക്കെ എത്തുമെന്ന് ആര്‍ക്കറിയാം?

നേര്‍മുറി:

മൂന്നു മാസമായി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ കേരളത്തില്‍: വാര്‍ത്ത വൈറസ് ഭരണം!

Tags: thiruvallaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

Kerala

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

Kerala

ഇത്തവണ തിരുവല്ലയില്‍ വിജയം വിലയ്‌ക്കെടുക്കാനാവില്ല; എന്‍ഡിഎയുടെ ശക്തമായ വേരോട്ടം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.