ന്യൂദല്‍ഹി: ഇന്ത്യയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സിംബാബ്‌െവയിൽ നിന്ന് ദല്‍ഹിയില്‍ എത്തിയ യാത്രക്കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. ദല്‍ഹിയില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസുമാണിത്. സ്ഥിരീകരിച്ച വ്യക്തി രണ്ട് വാക്‌സിനും എടുത്തിരുന്നു. ഇയാള്‍ സൗത്ത് ആഫ്രിക്കയും സന്ദര്‍ശിച്ചതായി സൂചനയുണ്ട്.
വെളളിയാഴ്‌ച്ച മാത്രം ഒന്‍പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ മൂന്നര വയസുളള കുഞ്ഞും ഉള്‍പ്പെടും. ഇപ്പോള്‍ 17 കേസുകള്‍ മഹാരാഷ്‌ട്രയില്‍ മാത്രം ഉണ്ട്. രാജസ്ഥാനില്‍ ഒന്‍പത്, ഗുജറാത്തില്‍ മൂന്ന്, കര്‍ണ്ണാടകയില്‍ രണ്ട്, ദല്‍ഹിയില്‍ രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, 70 % ത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ച സാഹചര്യത്തില്‍ ആശങ്കക്ക് ഇടയില്ല എന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. എന്നാല്‍ കുട്ടികളിലേക്ക് വാക്‌സിന്‍ എത്തീയിട്ടില്ല.
ഉടന്‍ തന്നെ 12നും 18നും ഇടയിലുളള കുട്ടികളിലേക്ക് വാക്‌സിന്‍ എത്തിക്കാൻ ആലോചനയുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ബൂസ്റ്റര്‍ ഡോസിനെക്കുറിച്ചും സാധ്യതകൾ പരിശോധിക്കുന്നുണ്ട് . ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി സുഖം പ്രാപിച്ച് ആശുപത്രി വിട്ടത് ശുഭ സൂചകമായി കാണുന്നതായി ആരോഗ്യമേഖലയില്‍ ഉളളവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: