കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി സമന്‍സ്. ന്യൂദല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഇവരെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ദല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ഇ ഡി സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ഒരേസമയം നടന്ന പരിശോധനയില്‍ വലിയ രീതിയില്‍ ഫണ്ട് ശേഖരിച്ചതിന്റെ വിവരങ്ങള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഇതില്‍ മാറാട് കലാപ കേസുമായി ബന്ധപ്പെട്ട് പണം ശേഖരിച്ചതിന്റെ വിവരങ്ങള്‍ അടക്കമുണ്ടെന്നാണ് അറിവ്. കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലായിരുന്നു റെയ്ഡുകള്‍. എറണാകുളം മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം എം.കെ. അഷ്റഫ്, കോഴിക്കോട് പെരിങ്ങത്തൂരില്‍ എസ്ഡിപിഐ പ്രവര്ത്തകന് ഷെഫീഖ്, മലപ്പുറത്തെ പ്രാദേശിക നേതാവ് റസാഖ് എന്നിവരുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
മതംമാറ്റം നടത്തുന്നതിന് പ്രത്യേക സംഘം ഫണ്ട് ശേഖരണം നടത്തുന്നതിന്റെ രേഖകള്‍ സഹിതം ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. ഇ ഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാവും ഇവരെ ചോദ്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: