തിരുവനന്തപുരം: അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. വീടുകളില്‍ വെള്ളം കയറി. ഇന്നലെ വൈകിട്ട് 5.30ന് കനകനഗറിലാണ് അപകടം ഉണ്ടായത്. കുടിവെള്ള പൈപ്പ് ലൈന്‍ ജെസിബി ഉപയോഗിച്ച് അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അറ്റകുറ്റപണിക്കിടെ ഉണ്ടായ അശ്രദ്ധയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ശക്തമായ് വെള്ളപ്പാച്ചിലാണ് ഉണ്ടായത്. ഇതിലാണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നത്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഭാഗികമായി നശിച്ചു. ബൈക്കുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. കനക നഗറിലെ താഴ്ന്ന ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇലട്രോണിക്ക് ഉപകരണങ്ങള്‍ അടക്കമുള്ളവ വെള്ളം കയറി നശിച്ചു. പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.
കഴിഞ്ഞ ആറുമാസമായി ഈ ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുകയായിരുന്നു. ഇതിനിടെ പലയിടത്തും സമാന രീതിയില്‍ അപകടം ഉണ്ടായിട്ടുണ്ട്. പൈപ്പ് ലൈനില്‍ നിന്നും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി വീടുകളില്‍ ചെളിയും മണ്ണും കയറിയിട്ടുണ്ട്. പല വീടുകളും താമസയോഗ്യമല്ലാതായിട്ടുണ്ട്. ഉരുള്‍പെട്ടല്‍ പോലെയാണ് വെള്ളം ചീറിപ്പാഞ്ഞ് വന്നതെന്ന് പ്രദേശവാസിയായ ജയകുമാര്‍ പറഞ്ഞു.
നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പൈപ്പ് ലൈന്‍ ഭാഗികമായി അടച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ളവിതരണം ഭാഗികമായി മുടങ്ങി. അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്ത്തിയാക്കണന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. അറ്റകുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: