കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നോയിഡയിലെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്ക്)വിവിധ പ്രോജക്ടുകളിലേക്ക് ഐടി/കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തസ്തികകളും ഒഴിവുകളും ചുവടെ.
- പ്രോജക്ട് മാനേജര്‍ – ഒഴിവുകള്‍-11 (സോഫ്റ്റ്വെയര് ഡിസൈനര്‍ & ഡവലപ്മെന്റ്-2, സൊലൂഷന് ആര്‍ക്കിടെക്-4, ഗ്രീഡ് സെക്യൂരിറ്റി ആര്‍ക്കിടെക്ട്/ആപ്ലിക്കേഷന്‍ & ഡേറ്റാബേസ് ആര്‍ക്കിടെക്ട്-4, ലീഡ് ക്ലൗഡ് ആര്‍ക്കിടെക്ട്-3, സോഫ്റ്റ്വെയര് ഡിസൈന്‍/ട്രാന്‍സിറ്റ് ആന്റ് പേയ്മെന്റ് ആപ്ലിക്കേഷന്‍-1, ക്ലൗഡ് ആന്റ് വെബ് ടെക്നോളജീസ്-1)
- പ്രോജക്ട് ലീഡ്/മെഡ്യൂള്‍ ലീഡ്/സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍-ഒഴിവുകള്‍-29.
- പ്രോജക്ട് എന്‍ജിനീയര്‍-ഒഴിവുകള്‍-193 (സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ ഡവലപ്പര്‍, ആപ്ലിക്കേഷന്‍ ഡവലപ്പമെന്റ്-ജെ2ഇഇ, വെബ്ഡിസൈനര്‍/ഡവലപ്പര്‍, ബിഗ്ഡേറ്റ, മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്പര്‍, ടെസ്റ്റ് എന്‍ജിനീയര്‍, എംബെഡഡ് സോഫ്ട്വെയര് ഡവലപ്പര്‍ മുതലായ മേഖലകളിലാണ് ഒഴിവുകള്‍.)
- പ്രോജക്ട് അസോസിയേറ്റ് (ഫ്രഷര്‍), ഒഴിവുകള്‍-28. (സോഫ്റ്റ്വെയര് ആപ്ലിക്കേഷന്‍ ഡവലപ്പര്‍/ജെടുഇഇ ആപ്ലിക്കേഷന്‍ ഡവലപ്പര്‍/മൊബൈല്‍ ആപ്ലിക്കേഷന്‍/എംബഡഡ് സോഫ്റ്റ്വെയര് ഡവലപ്പര്‍ മുതലായ മേഖലകളിലാണ് അവസരം.)
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം, ശമ്പളം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cdac.in ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 22 നകം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: