ലോകത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ആധുനികവും സുരക്ഷിതവുമായ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എംഐ 17 വി5. റഷ്യന്‍ ഹെലികോപ്റ്റര്‍സിന്റെ ഒരു സബ്‌സിഡിയറി ആയ കസാന്‍ ഹെലികോപ്റ്റര്‍സ് നിര്‍മിക്കുന്ന എംഐ 8/17 കുടുംബത്തില്‍ പെട്ട മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്റ്റര്‍ ആണ് എംഐ 17 വി5. ഇന്ത്യന്‍ വ്യോമസേന വര്‍ഷങ്ങളായി സൈനികരെയും ആയുധങ്ങളും കൊണ്ടുപോകാനും, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗിച്ചിരുന്നത്.
2008 ലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റഷ്യന്‍ ഹെലികോപ്‌റ്റെര്‍സുമായി 80 എംഐ 17 വി5 ഹെലികോപ്പറ്ററുകള്‍ക്ക് വേണ്ടി 130 കോടി ഡോളറിന്റെ കരാറില്‍ ഏര്‍പ്പെടുന്നത്. അതിനു ശേഷം റോസ്‌ബോര്‍ണ്‍ എക്‌സ്‌പേര്‍ട്ട് എന്ന സ്ഥാപനവുമായും 71 എംഐ 17 വി5 ഹെലികോപ്റ്ററുകള്‍ക്കുവേണ്ടി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കൈയ്യില്‍ 200 ലധികം എംഐ 17 വി5 ഹെലികോപ്റ്ററുകള്‍ ഇപ്പോഴും സേവനത്തില്‍ തുടരുന്നുണ്ട്. എംഐ 17 വി5 മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗത. ഒറ്റ പറക്കലില്‍ 580 കിലോ മീറ്റര്‍ ദൂരം കൈവരിക്കാനും എംഐ 17 വി5 കഴിയും. രണ്ട് സഹായ ഇന്ധന ടാങ്കുകള്‍ ഉപോഗിച്ച് 1,065 കിലോ മീറ്ററും കൂടുതല്‍ പറക്കാനും സാധിക്കും. ഇതിന് പരമാവധി 6,000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിവുണ്ട്. നൂനത സാങ്കേതികവിദ്യകളുള്ള എംഐ 17 വി5 ഹെലികോപ്റ്റര്‍ സീരിസിലെ ഏറ്റവും മെച്ചപ്പെട്ട ഒന്നാണ് ഇവ.
ഹെലികോപ്റ്ററിന് 13,000 കിലോ ഭാരം ഉണ്ട്. ഇതില്‍ മെഷീന്‍ ഗണ്ണ്, എഞ്ചിന്‍എക്‌സ്‌ഹോസ്റ്റ് ഇന്‍ഫ്രാറെഡ് (ഐആര്‍) സപ്രസ്സറുകള്‍, ഒരു ഫ്‌ലെയേഴ്‌സ് ഡിസ്‌പെന്‍സര്‍, ജാമര്‍ എന്നിവ ഉള്‍പ്പെടുതിയിട്ടുണ്ട്. ഇതിന് ഒരേസമയം 36 സായുധ സൈനികരെ കൊണ്ടുപോകാം, അല്ലെങ്കില്‍ 4,500 കിലോഗ്രാം ഭാരം റോപ്പില്‍ കെട്ടിവലിച്ച് കൊണ്ടുപോകാനും സാധിക്കും.
എംഐ17വി5 ന് ഷ്ടൂര്‍ം വി മിസൈലുകള്‍, എസ്8 റോക്കറ്റുകള്‍, 23 എംഎം മെഷീന്‍ ഗണ്‍, പികെടി മെഷീന്‍ ഗണ്‍, എകെഎം സബ് മെഷീന്‍ ഗണ്‍ എന്നിവയുണ്ട്. ആയുധങ്ങള്‍ ലക്ഷ്യമാക്കിയുള്ള എട്ട് ഫയറിങ് പോസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശത്രു സൈനികര്‍, കവചിത വാഹനങ്ങള്‍, കരയെ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങള്‍, മറ്റ് സ്ഥിരവും ചലിക്കുന്നതുമായ ലക്ഷ്യങ്ങള്‍ എന്നിവയെ ലക്ഷ്യംവയ്‌ക്കാന്‍ ഓണ്‍ബോര്‍ഡ് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ക്രൂവിന് സാധിക്കും.
ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ചിട്ടുള്ള എംഐ17വി5 ഹെലികോപ്റ്ററുകളില്‍ പ്രത്യേകം നാവിഗേഷന്‍ സംവിധാനം, ഇന്‍ഫര്‍മേഷന്‍ഡിസ്‌പ്ലേകള്‍, ക്യൂയിങ് സിസ്റ്റങ്ങള്‍ എല്ലാം ഏവിയോണിക്‌സ് സ്യൂട്ടുമായി സംയോജിപ്പിച്ചിട്ടുമുണ്ട്. എംഐ17വി5 ന്റെ ഗ്ലാസ് കോക്ക്പിറ്റില്‍ അത്യാധുനിക ഏവിയോണിക്‌സ് സജ്ജീകരിച്ചിരുന്നു. ഇതില്‍ നാല് മള്‍ട്ടിഫങ്ഷന്‍ ഡിസ്‌പ്ലേകള്‍ (എംഎഫ്ഡികള്‍), നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഒരു ഓണ്‍ബോര്‍ഡ് വെതര്‍ റഡാര്‍, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. വിപുലമായ കോക്ക്പിറ്റ് സംവിധാനങ്ങള്‍ പൈലറ്റുമാരുടെ ജോലിഭാരം കുറയ്‌ക്കുന്നു.
ഹെലികോപ്റ്ററിന്റെ വലിയ ക്യാബിന്‍ 12.5 ചതുരശ്ര മീറ്റര്‍ തറ വിസ്തീര്‍ണവും 23 ചതുരശ്ര മീറ്റര്‍ എഫക്റ്റീവ് സ്‌പെയ്‌സും ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് പോര്‍ട്ട്‌സൈഡ് വാതിലും പിന്‍വശത്തുള്ള റാമ്പും സൈനികരുടെയും ചരക്കുകളുടെയും പെട്ടെന്നു അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും അനുവദിക്കുന്നു. വിപുലീകരിച്ച സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിങ് ഡോര്‍, റാപ്പല്ലിങ്, പാരച്യൂട്ട് ഉപകരണങ്ങള്‍, സേര്‍ച്ച്‌ലൈറ്റ്, എഫ്എല്‍ഐആര്‍ സിസ്റ്റം, എമര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം എന്നിവ ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: