മുംബൈ: മഹാരാഷ്‌ട്രയിലെ നവി മുംബൈയിലെ ബിഎംഡബ്ല്യു കാർ ഷോറൂമിന്റെ ഗോഡൗണിൽ വൻ തീപ്പിടിത്തം. അപകടത്തിൽ 40 ബിഎംഡബ്ല്യൂ കാറുകൾ പൂർണമായും കത്തിനശിച്ചു. 40 മുതല്‍ 45 വരെ കാറുകള്‍ കത്തിനശിച്ചതായി പറയുന്നു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. നവി മുംബൈയിലെ തർബെ എംഐഡിസി മേഖലയിലാണ് ഈ ബിഎംഡബ്ല്യു കാര്‍ ഷോറൂം.
ഇന്ദ്രജിത് ചൗബേ പങ്കുവെച്ച അഗ്നിബാധയുടെ വീഡിയോ
കത്തി നശിച്ചവയില്‍ എത്ര പുതിയ ബിഎം ഡബ്ല്യു കാറുകള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. യൂസ്ഡ് കാറുകളും പുതിയവയും അഗ്നിബാധയിൽ കത്തിയെരിഞ്ഞതായി കമ്പനി അധികൃതർ പറയുന്നു. കാറിന്റെ സർവീസ് സെന്‍ററിനോടൊപ്പമായിരുന്നു ഷോറൂം സ്ഥിതിചെയ്തിരുന്നത്. അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. ബിഎംഡബ്ല്യു കാറുകളുടെ ഷോറൂമില്‍ രാവിലെ 5.30ന് ഉണ്ടായ അഗ്നിബാധയാണ് അവിടെ പാര്‍ക്ക് ചെയ്ത കാറുകളെയെല്ലാം നശിപ്പിച്ചതെന്ന് എം ഐഡിസി ഫയര്‍ സര്‍വ്വീസിന്റെ മുഖ്യ ഫയര്‍ ഓഫീസറായ ആര്‍.ബി. പാട്ടീല്‍ പറഞ്ഞു. ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് തീയണയ്‌ക്കാനായത്. ഏകദേശം 10 ഫയർ എഞ്ചിനുകൾ അപകട സ്ഥലത്ത് രക്ഷാദൗത്യത്തിനായി എത്തിയിരുന്നു.ഏഴ് മണിക്കൂറോളം സമയമെടുത്താണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്.
കമ്പനിയിലെ ജീവനക്കാരുടെ കാറുകളും അപകടത്തിൽ കത്തിനശിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരതണം വ്യക്തമല്ല. പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: