മലപ്പുറം: സാമൂഹ്യപ്രവര്‍ത്തകനായി പറയപ്പെടുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ ചാരിറ്റിത്തട്ടിപ്പ് നടത്തിയതിന് പരാതി. മഞ്ചേരി ആലുക്കലില്‍ 25 കുടുംബങ്ങള്‍ക്കായി വീടു നിര്‍മിച്ചതില്‍ ഫിറോസും കൂട്ടാളികളും കോടികള്‍ തട്ടിയെന്ന് പ്രദേശവാസികളാണ് ആരോപിക്കുന്നത്.
വീടുനിര്‍മിക്കാന്‍ സ്വകാര്യവ്യക്തി സ്ഥലം സൗജന്യമായി നല്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് നിര്‍മാണത്തിന് പണം സമാഹരിച്ചത്. കനറാ ബാങ്കിന്റെ മഞ്ചേരി ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് ആറ് മാസം മുമ്പ് 1.15 കോടി രൂപ എത്തിയിരുന്നു. പണി പൂര്‍ത്തിയായ വീടുകള്‍ പലതും കൈമാറി. എന്നാല്‍, ആര്‍ക്കാണ് ലഭിച്ചതെന്ന് വ്യക്തമല്ല. ഇതര ഭാഷ സംസാരിക്കുന്നവരടക്കം ഇവിടെ താമസമുണ്ട്.
പ്രദേശവാസികളുമായി താമസക്കാരൊന്നും ബന്ധം പുലര്‍ത്താത്തത് സംശയത്തിനിടയാക്കുന്നു. പൊതുപ്രവര്‍ത്തകരെയോ നാട്ടുകാരെയും ഇവിടേക്ക് പ്രവേശിക്കാനും അനുവദിക്കുന്നില്ല, അവര്‍ ആരോപിക്കുന്നു. ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പ്രദേശവാസികളുടെ പ്രതിനിധികളായ മുഹമ്മദലി മണ്ണിങ്ങച്ചാലില്‍, ഹൈദര്‍ മാത്തൂര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: