മുംബൈ: നാസിക്കില്‍ നടക്കുന്ന വാര്‍ഷിക മറാഠ സാഹിത്യ സമ്മേളനത്തില്‍ വിനായക് ദാമോദര്‍ വീര്‍ സവര്‍ക്കറെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സമ്മേളനം ബഹിഷ്കരിച്ചു. അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനനഗരിക്ക് വീര്‍ സവര്‍ക്കറുടെ പേര് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഫഡ്നാവിസ് സാഹിത്യ സമ്മേളനം ബഹിഷ്കരിച്ചത്.
നാസിക്കിലെ ഭാഗൂരില് 1883ലാണ് ഹിന്ദു ആദര്‍ശവാദിയായ വീര്‍ സവര്‍ക്കര്‍ ജനിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് സമ്മേളന നഗരിയ്ക്ക് നല്കുന്നതില് അപാകതയില്ല. എന്നാല്‍ സംഘാടകര്‍ കുസുമഗ്രാജ് നഗരി എന്നാണ് സമ്മേളന നഗരിയ്ക്ക് പേര് നല്‍കിയത്. പ്രമുഖ മറാഠി കവിയായ വി.വി. ശിര്വാദ്കറുടെ തൂലികാനാമമാണ് കുസുമഗ്രാജ്.
സവര്‍ക്കറെ അവഗണിച്ചുവെന്ന് ആരോപിച്ച് ദേവേന്ദ്ര ഫഡ്നാവിസും മറ്റ് ബിജെപി നേതാക്കളും മറാഠി സാഹിത്യ സമ്മേളനം ബഹിഷ്കരിച്ചു. ഹിന്ദു ആദര്‍ശവാദിയായ സവര്‍ക്കര്‍ കവിയും നടനും പത്രപ്രവര്‍ത്തകനും ചരിത്രകാരനും ആണെന്ന് ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. സമ്മേളനനഗരിയ്ക്ക് സവര്‍ക്കറുടെ പേര് നല്‍കാത്തതുവഴി ഹിന്ദു ആദര്‍ശങ്ങളെ സംഘാടകര്‍ അവഹേളിച്ചുവെന്നും ഫഡ്നാവിസ് ആരോപിച്ചു.
‘സ്വാതന്ത്ര്യ സമരസേനാനികളുടെ ജന്മനാടും പ്രവര്ത്തനമണ്ഡലവുമാണ് നാസിക്. ഫഡനാവിസ് നേരത്തെ സാഹിത്യ സമ്മേളനത്തിനും മറാഠി നാട്യ സമ്മേളനത്തിനും മറാഠി പ്രസ് അസോസിയേഷനിലും അധ്യക്ഷത വഹിച്ച വ്യക്തിയാണ്. നമ്മുടെ ആദര്‍ശങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ എന്തിനാണ് പിന്നെ അവിടെ പോകുന്നത്?’- ഫഡ്നാവിസ് ചോദിച്ചു.
സവര്‍ക്കറെ അപമാനിച്ചതിന് ശിവസേനയും അമര്‍ഷം പ്രകടിപ്പിച്ചു. തല കുനിക്കരുത് എന്ന ആശയം തന്റെ എഴുത്തില്‍ പ്രകടിപ്പിച്ച വ്യക്തിയാണ് വിനായക് ദാമോദര്‍ സവര്‍ക്കറെന്നും ശിവസേന സൂചിപ്പിച്ചു.
ഭരണത്തില്‍ പങ്കാളിയായ കോണ്‍ഗ്രസുമായി ഹിന്ദുത്വ ആശയം, സിഎഎ, എന്‍ആര്‍സി, രാം ജന്മഭൂമി, സവര്‍ക്കര്‍, കോവിഡ് 19 എന്നീ വിഷയങ്ങളില്‍ ശിവസേന എന്നും ഏറ്റുമുട്ടി. ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍ ജയിലില്‍ അടച്ചപ്പോള്‍ മാപ്പപേക്ഷ എഴുതിനല്‍കി ജയില്‍മോചനം നേടിയതായി സവര്‍ക്കറെ കുറ്റപ്പെടുത്താനാണ് ശിവസേന ശ്രമിച്ചത്.
ഇപ്പോള്‍ എന്‍സിപി നേതാവ് ശരത് പവാറും സവര്‍ക്കറെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മറാഠി സാഹിത്യ സമ്മേളനത്തില്‍ നിന്നും സവര്‍ക്കറെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ശരത്പവാര്‍ പറഞ്ഞു. സവര്‍ക്കറിന് ഒരു ശാസ്ത്രീയാവബോധം ഉണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ മറാഠി ജനതയ്ക്ക് എതിര്‍ക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് സവര്‍ക്കറെന്നും ശരത്പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: