ഗോരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗോരഖ്പൂരില്‍ മൂന്ന് പ്രാധാനപ്പെട്ട നിര്‍മ്മിതികള്‍ ഉദ്ഘാടനം ഇന്ന് നടത്തും.30 വര്‍ഷമായി അടഞ്ഞു കിടന്ന വളം നിര്‍മ്മാണ പ്ലാന്റും, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എംയിസ്, ഐസിഎംആറിന്റെ പുതിയകെട്ടിടം എന്നിവയാണ് ഉദ്ഘാടനം നടത്തുന്നത്. ട്വീറ്റര്‍ വഴി പ്രധാനമന്ത്രി തന്നെയാണ് ഈ കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.
9600 കോടി രൂപയുടെ നിര്മ്മാണ് പ്രവര്‍ത്തനങ്ങളാണ് നടന്നിരിക്കുന്നത്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് വളം നിര്‍മ്മാണ പ്ലാന്റ് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മോദി വാഗ്ദനം നല്‍കിയിരുന്നത്. 22 ജൂലൈ 2016ല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 8600 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായി വന്നത്. ഈ പ്ലാന്റ് വരുന്നതോടു കൂടി യുപിയിലെയും അടുത്തുളള സംസ്ഥാനങ്ങള്‍ക്കും യൂറിയ നല്‍കും. കൃഷി മെച്ചപ്പെടുന്നതിലൂടെ രാജ്യ പുരോഗമനം ഉണ്ടാകും. ഇതോടാപ്പം യുവാക്കള്‍ക്ക് തൊഴിലും ലഭിക്കും.ഇടത്തരം വ്യവസായങ്ങളുടെ വികസനം സുഗമമാക്കും. ആഭ്യന്തര വളം വിപണിയില്‍ വില സ്ഥിരത ഉറപ്പാക്കും.
2016ല്ലാണ് ഗോരഖ്പൂരില്‍ എയിംസ് നിര്‍മ്മാണം ആരംഭിച്ചത്. 1000 കോടിയോളം ചെലവ് വന്നു. മെഡിക്കല്‍ കോളേജ്, ആയുഷ് ബില്‍ഡിങ്ങ്, നഴ്സിങ്ങ് കോളേജ്, ജീവനക്കാര്‍ക്കുളള താമസസൗകര്യം, വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം എന്നിവ ഇവിടെ ഉണ്ടാകും. ഐസിഎംആറിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘടനവും ഇന്ന് നടത്തും. ഇത് വരുന്നതോടു കൂടി മസ്തിഷ്ക്ക ജ്വരത്തിനുളള മികച്ച ചികിത്സ ലഭിക്കും. ഇതോടൊപ്പം പര്ച്ചവ്യാധികള്ക്കും, മറ്റ് അസുഖങ്ങള്‍ക്കുമുളള ചികിത്സയും സംസഥാനത്ത് ലഭ്യമാകും.
നാല് വര്‍ഷമായി യു പി സര്‍ക്കരും, മോദി ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ നിര്‍മ്മിതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: