Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭിന്ദ്രന്‍വാലയുടെ അനുയായികളും രാഹുല്‍ ഗാന്ധിയും

ചൈനയോടും പാകിസ്ഥാനോടും സഖ്യം ചേര്‍ന്ന് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ തകര്‍ത്തിട്ടായാലും അധികാരത്തിലെത്താന്‍ വഴിയന്വേഷിക്കുന്നതാണ് രാഹുലിന്റെ രാഷ്‌ട്രീയം എന്നത് മനസ്സിലാക്കുമ്പോള്‍ പോലും ഭിന്ദ്രന്‍വാലയുടെ പക്ഷത്തെ കൂടെ കൂട്ടാന്‍ സോണിയക്കെങ്ങനെ കഴിയുന്നുവെന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം. അതില്‍ കൂടെയുള്ളവര്‍ക്കാര്‍ക്കും അത്ഭുതം തോന്നാത്തതില്‍ പൊതുസമൂഹത്തിന് അത്ഭുതമില്ല

കെ.വി. രാജശേഖരന്‍ by കെ.വി. രാജശേഖരന്‍
Dec 7, 2021, 05:30 am IST
in Article

അകാലിദള്ളിനെ ഒതുക്കി പഞ്ചാബ് രാഷ്‌ട്രീയം പിടിച്ചടക്കാന്‍ ഇന്ദിര നടത്തിയ കണ്ടെത്തലായിരുന്നു, ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല. കുടത്തില്‍ ഒതുങ്ങിയിരുന്ന ഭൂതത്തെ തുറന്നുവിട്ടതു പോലെയായി അനുഭവം എന്നത് ചരിത്രം. ഭാരതത്തെ വീണ്ടും വിഭജിച്ച് ഖാലിസ്ഥാനുണ്ടാക്കാന്‍ വേണ്ടി ഭീകര പ്രവര്‍ത്തനങ്ങളുമായി പഞ്ചാബിലും ദല്‍ഹിയിലുമടക്കം സ്‌ഫോടനങ്ങളും കൊലപാതകങ്ങളും കടന്നാക്രമണങ്ങളുമായി ഭിന്ദ്രന്‍വാല തുടങ്ങിയ ചോരക്കളി അടിച്ചൊതുക്കേണ്ടത് അനിവാര്യമായി. അവസാനം ആ ഭീകരവാദിയെ വളര്‍ത്തിയെടുത്ത ഇന്ദിര തന്നെ, അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തെ ചുടലക്കളമാക്കി മാറ്റി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലിലൂടെ ഇന്ദിരയുടെ പട്ടാളം 1984 ജൂണില്‍ ഭിദ്രന്‍വാലയെ വധിച്ചു; ഖാലിസ്ഥാന്റെ നടുവുമൊടിച്ചു. ഭീകരവാദികള്‍ക്ക് പ്രതികാരത്തിന് അഞ്ചു മാസം പോലും വേണ്ടിവന്നില്ല. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചു ഇന്ദിര കൊല്ലപ്പെട്ടു. വധിച്ചത് സിഖ് ഭീകരരുടെ ആരാധകരും. പ്രധാനമന്ത്രിക്ക് നേരെ നിറയൊഴിച്ചവനെന്ന് സുപ്രീംകോടതി വിധിച്ച ബീന്ത് സിംഗിനെ തൂക്കിലേറ്റി. കൊലപാതകികളില്‍ രണ്ടാമനായിരുന്ന സത്വന്ത് സിംഗിനെ കസ്റ്റഡിയിലെടുത്ത സുരക്ഷാ സംഘം, നിരായുധനായ അവസ്ഥയില്‍, ദുരൂഹകാരണങ്ങളാല്‍ വെടിവെച്ചുകൊന്നു. ഇന്ദിരയുടെ മകന്‍ രാജീവ്, പ്രധാനമന്ത്രിയായതോടെ പിന്നീട് കണ്ടത്  ലോകത്തെ ഞെട്ടിച്ച സിഖ് കൂട്ടക്കൊലയായിരുന്നു.

ആ ചരിത്ര സംഭവം ഓര്‍മ്മയിലുള്ളപ്പോഴും, ഇന്ദിരയുടെയും രാജീവിന്റെയും രാഷ്‌ട്രീയത്തെയും കുടുംബാധിപത്യത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച് അവര്‍ ആ കസേരയിലെത്തിച്ചേര്‍ന്നതും, അധികാരം കിട്ടിയതോടെ അമ്മ ഫാസിസ്റ്റ് സ്വരൂപം കൈക്കൊണ്ടതും, മകന്‍ രാജ്യപ്രതിരോധത്തിന് തോക്കു വാങ്ങുന്നതിനു പോലും കൈക്കൂലിക്ക് വേണ്ടി കൈ നീട്ടിയതുമൊക്കെ   അമര്‍ഷത്തോടെ ഇന്നും ഓര്‍ക്കുന്നവരുണ്ട്. രാജ്യത്തെ രണ്ടു പ്രധാനമന്ത്രിമാര്‍ അതിദാരുണമായി വധിക്കപ്പെട്ടതില്‍ തീവ്രദുഃഖമുള്ളവര്‍. അവര്‍ ഇന്നും ആ കൊലപാതകികളോട് പൊറുക്കാന്‍ തയ്യാറല്ലതാനും.

ഈ പശ്ചാത്തലത്തില്‍ വേണം ഇന്ദിരാ ഘാതകരുടെ ആവേശ സ്രോതസ്സായിരുന്ന, പഞ്ചാബില്‍ ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ വിത്തുമുളപ്പിച്ച് വിഷവൃക്ഷമാക്കിയ, ഭിന്ദ്രന്‍വാലയുടെ വര്‍ത്തമാനകാല പിന്‍ഗാമികളുമായി ഇന്ദിരയുടെ മരുമകള്‍ സോണിയയും കൊച്ചുമക്കള്‍ രാഹുലും പ്രിയങ്കയും രാഷ്‌ട്രീയ ചങ്ങാത്തത്തില്‍ ഏര്‍പ്പെടുന്നതിനെ വിലയിരുത്തേണ്ടത്.  ചൈനയുടെയും പാക്കിസ്ഥാന്റെയും സഹായം തേടി നരേന്ദ്രമോദിയെ ഇല്ലാതാക്കാന്‍ രാഹുലിന്റെ കോണ്‍ഗ്രസ്സ്, മണിശങ്കര്‍ അയ്യരെ കളത്തിലിറക്കിയ ശേഷം അവര്‍ രംഗത്തിറക്കിയ ഏറ്റവും അപകടകാരിയായ രാഷ്‌ട്രീയക്കാരനാണ് നവജോത് സിങ്ങ് സിദ്ദു.  

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും പാക്ക് സൈനിക മേധാവി ബജ്വയെയുമൊക്കെ കെട്ടിപ്പിടിച്ച് വട്ടം കറങ്ങുന്ന സിദ്ദു, ‘ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യവുമായി പഞ്ചാബില്‍ വീണ്ടും ഭീകരതയ്‌ക്ക് ഇടം തേടുന്ന സിദ്ദു മൂസേവാലയെയാണിപ്പോള്‍ രാഹുലിനോട് ചേര്‍ത്തുനിര്‍ത്തിയത്. മൂസേവാല, ഭിന്ദ്രന്‍വാലയുടെ ആരാധകനാണ്. നാട്ടില്‍ അക്രമത്തിന്റെയും തോക്കിന്റെയും സംസ്‌കാരം വളര്‍ത്തിയതിന് ആയുധ നിയമ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവനാണ്. കൊവിഡ് കാലത്ത് എകെ47 ലൂടെ വെടിയുതിര്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പിടിയിലായ ആള്‍. എകെ 47 ആണ് എന്റെ ‘ഗേള്‍ഫ്രണ്ട്’ എന്ന് വിളിച്ച് പറഞ്ഞ ഈ വ്യക്തിയാണ് രാഹുലിന്റെ പുതിയ സുഹൃത്ത് മൂസേവാല. കാര്‍ഷിക സമരത്തിനിടയില്‍ നുഴഞ്ഞു കയറുകയും കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ റെഡ്‌ഫോര്‍ട്ടില്‍ ഖാലിസ്ഥാന്‍ കൊടിയുമായി കയറിയ വിഘടനവാദികളുടെ ഭീകരവാദത്തിന്റെ സംഗീതമാണ് മൂസേവാലയുടെ ബ്രാന്‍ഡ്. ആ രാജ്യവിരുദ്ധ സമരത്തിനിടയില്‍ ഭിന്ദ്രന്‍വാലയെ പുകഴ്‌ത്തിക്കൊണ്ടുള്ള മൂസേവാലയുടെ സംഗീതത്തിന് ‘പഞ്ചാബ് മാതൃരാജ്യം’ എന്നാണ് പേര് നല്‍കിയത്. അതില്‍ വിഘടനവാദത്തിന് ആവേശം കൊടുത്തുകൊണ്ട് ചേര്‍ത്ത വരിയാണ്: ‘രാജ് ദി ഗല്‍ ക്യോം ന കരിയേ’ (എന്തുകൊണ്ട് സ്വയം ഭരണത്തിന്റെ കാര്യം പറയരുത്?) എന്നത്!

ചൈനയോടും പാകിസ്ഥാനോടും സഖ്യം ചേര്‍ന്ന് ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ തകര്‍ത്തിട്ടായാലും അധികാരത്തിലെത്താന്‍ വഴിയന്വേഷിക്കുന്നതാണ് രാഹുലിന്റെ രാഷ്‌ട്രീയം എന്നത് മനസ്സിലാക്കുമ്പോള്‍ പോലും ഭിന്ദ്രന്‍വാലയുടെ പക്ഷത്തെ കൂടെ കൂട്ടാന്‍ സോണിയക്കെങ്ങനെ കഴിയുന്നവെന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം. അതില്‍ കൂടെയുള്ളവര്‍ക്കാര്‍ക്കും അത്ഭുതം തോന്നാത്തതില്‍ പൊതുസമൂഹത്തിന് അത്ഭുതമില്ല. കാരണം, രാജീവിന്റെ കൊലപാതകികളായ ശ്രീലങ്കന്‍ തമിഴ് ഭീകരരെ നെഞ്ചോട് ചേര്‍ത്ത കരുണാനിധിയുടെ ഡിഎംകെയോടും, അവരുടെ സ്വന്തം വൈക്കോയോടും രാഷ്‌ട്രീയ ബന്ധത്തിന് തയ്യാറായ സോണിയാ മൈനോ കുടുംബത്തില്‍ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതാണ്. രാജീവിന്റെ മകള്‍ തന്നെ ജയിലില്‍ കഴിയുന്ന കൊലക്കേസ് കുറ്റവാളികള്‍ക്ക് മാപ്പുകൊടുത്ത് പടം പിടിക്കാന്‍ പോയതും ജനം ഓര്‍മ്മയില്‍ വെച്ചിട്ടുണ്ട്.  

പക്ഷേ, അതൊക്കെക്കൊണ്ടു തന്നെ ചില ചോദ്യങ്ങള്‍ ഉയരുമെന്നത് സ്വാഭാവികം. അവയില്‍ പ്രധാനപ്പെട്ടവ: 1. ഇന്ദിരയുടെ കൊലപാതകത്തില്‍ സിഖ് ഭീകരവാദികള്‍ക്ക് മാത്രമായിരുന്നോ പങ്ക്? 2. ആ മരണം കൊണ്ട് രാഷ്‌ട്രീയ നേട്ടം കൊയ്തവര്‍ സിഖ് കൊലപാതകികളെ ഉപയോഗിക്കുകയായിരുന്നോ? 3. രാജീവിന്റെ കൊലപാതകം ശ്രീലങ്കന്‍ തമിഴ് ഭീകരരുടെ സ്വന്തം അജണ്ടയായിരുന്നോ? 4. അതോ രാജീവിന്റെ രാഷ്‌ട്രീയ സമീപനങ്ങളില്‍ വന്ന മാറ്റങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയായി മാറുമോയെന്ന് ഭയന്നവര്‍ ആ ക്രൂര കൃത്യം ചെയ്യിക്കുകയായിരുന്നുവെന്ന രാജീവിന്റെ സൗഹൃദവലയത്തില്‍ നിന്നു തന്നെ ഉയര്‍ന്ന ആരോപണം അന്വേഷിക്കേണ്ടതുണ്ടോ?  അതിനൊക്കെ മറുപടി പറഞ്ഞിട്ടുവേണം ഇന്ദിരയുടെയും രാജീവിന്റെയും ഘാതകരുടെ അനുഭാവികളെ കൂടെ കൂട്ടി സോണിയയും രാഹുലും പ്രിയങ്കയും വോട്ട് ചോദിക്കാന്‍ ഇറങ്ങുന്നത്.  

Tags: Rahul GandhipakistanchinaimrankhanIndiragandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

World

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.