Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ‘ദ ഹിന്ദു’ മുഖപ്രസംഗം

സിപിഎമ്മിന്റെ ഉത്തരവാദിത്തം രണ്ടു തരത്തിലാണ്. അണികളില്‍ വലിയ സ്വാധീനമുള്ള കേഡര്‍ പാട്ടിയെന്ന നിലയ്‌ക്കും, ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണകക്ഷിയെന്ന നിലയ്‌ക്കും. പ്രവര്‍ത്തകരുടെ അക്രമം പൊറുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കണം, സ്വതന്ത്രമായും പ്രൊഫഷണലായും പ്രവര്‍ത്തിക്കാന്‍ പോലീസിനെ അനുവദിക്കണം. പക്ഷെ കടകവിരുദ്ധമാണ് കാര്യങ്ങളെന്നാണ് സൂചന. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന, പാര്‍ട്ടിയുമായി ബന്ധമുള്ള ക്രിമിനലുകള്‍ക്കുപോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 7, 2021, 05:15 am IST
in Main Article

പോലീസിന്റെ കേസന്വേഷണത്തില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്യുന്ന സിപിഎം, ഇടതു സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് ദ ഹിന്ദു മുഖപ്രസംഗം. കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങളില്‍ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്രവും ശക്തവുമായ അന്വേഷണമാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. പലരും, ഇംഗ്ലീഷ് ദേശാഭിമാനിയെന്ന് വരെ വിളിക്കുന്ന ദ ഹിന്ദുവിന്റെ മുഖപ്രസംഗം രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

പാര്‍ട്ടിയും അധികാരവും (പാര്‍ട്ടി, ആന്‍ഡ് പവര്‍) എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍, സിപിഎം ഇപ്പോള്‍ രണ്ട് കൊലപാതകങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഒന്ന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 24 പേര്‍ക്ക് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിക്കഴിഞ്ഞു. പോലീസ് അന്വേഷണം വിശ്വസനീയമല്ലെന്ന് ബോധ്യമായതോടെയാണ് കേസ് ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ന്യായീകരിക്കാന്‍ പോലും പറ്റാത്ത രീതിയിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് എതിരെ പൊതു ഖജനാവില്‍ നിന്ന് വലിയ തുകകള്‍ മുടക്കി സുപ്രീംകോടതി വരെ പോരടിച്ചത്. എന്നിട്ടും ജയിച്ചില്ല. കഴിഞ്ഞ ആഴ്ച പത്തനംതിട്ട ജില്ലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ സന്ദീപ് കുമാറിനെ, ബിജെപിയുടെ യുവജന വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അയല്‍വാസിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തി. രാഷ്‌ട്രീയ വൈരാഗ്യം ആദ്യം തള്ളിയ പോലീസ്, സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി ശാസിച്ചതോടെ തിരക്കഥ തിരുത്തി. രണ്ടു കേസുകളിലും ഭരണകക്ഷി, പോലീസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം, ആദ്യ കേസില്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാനും രണ്ടാമത്തെ കേസില്‍ പ്രവര്‍ത്തകന്റെ അരുംകൊലയില്‍ രാഷ്‌ട്രീയ നിറം ചേര്‍ക്കാനും.

സിപിഎമ്മിന്റെ ഉത്തരവാദിത്തം രണ്ടു തരത്തിലാണ്. അണികളില്‍ വലിയ സ്വാധീനമുള്ള കേഡര്‍ പാട്ടിയെന്ന നിലയ്‌ക്കും, ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണകക്ഷിയെന്ന നിലയ്‌ക്കും. പ്രവര്‍ത്തകരുടെ അക്രമം പൊറുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കണം, സ്വതന്ത്രമായും പ്രൊഫഷണലായും പ്രവര്‍ത്തിക്കാന്‍ പോലീസിനെ  അനുവദിക്കണം. പക്ഷെ കടകവിരുദ്ധമാണ് കാര്യങ്ങളെന്നാണ് സൂചന. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന, പാര്‍ട്ടിയുമായി ബന്ധമുള്ള ക്രിമിനലുകള്‍ക്കുപോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയാണ്.  

പ്രതികളെ പിടിക്കുന്നത് തടഞ്ഞതിന്റെ പേരിലാണ് കുഞ്ഞിരാമനും മറ്റു മൂന്നു പേര്‍ക്കും എതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത്. പെരിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ അവര്‍ ബലമായി മോചിപ്പിച്ചുവെന്നാണ് സിബിഐ  കേസ്. കേസില്‍ സിബിഐ കണ്ടെത്തലിനെ പാര്‍ട്ടി ജില്ല ഘടകം ചോദ്യം ചെയ്യുകയാണ്, രാഷ്‌ട്രീയപ്രേരിതമെന്ന്  പറയുകയാണ്. ഇത് തെറ്റായ പ്രചാരണമാണ്. മൂന്നു ഘട്ടങ്ങളിലൂടെയുള്ള നിയമപരമായ നടപടികള്‍ വഴിയാണ് സിബിഐ അന്വേഷണം തുടങ്ങിയത്.  

രാഷ്‌ട്രീയ എതിരാളികളുടെ അക്രമങ്ങളുടെ ഇരയെന്ന അവകാശവാദത്തിനപ്പുറം, അക്രമങ്ങള്‍ രാഷ്‌ട്രീയപരമാണെങ്കിലും അല്ലെങ്കിലും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടതും നീതി അതിവേഗം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍പ്രസംഗംപാര്‍ട്ടിCBIcpimദ് ഹിന്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.