മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനോട് ഡിസംബര്‍ 8ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ച് ഇഡി നോട്ടീസയച്ചു.
ഇന്ത്യ വിടാന്‍ ശ്രമിച്ച ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. പിന്നീട് ഇഡിയുടെ ദല്‍ഹി ഓഫീസില്‍ ഹാജരായിക്കൊള്ളാമെന്ന ഉറപ്പില്‍ വിമാനത്താവളത്തില്‍ നിന്നും വിട്ടയച്ചിരുന്നു. തിങ്കളാഴ്ചയാണ് ദല്‍ഹി ഓഫീസില്‍ ഹാജരാകേണ്ട തീയതി ഡിസംബര്‍ എട്ട് ആണെന്ന് നടിയെ അറിയിച്ചത്.
തട്ടിപ്പുവീരന് സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള 200 കോടിയുടെ പണം തട്ടിപ്പുകേസില്‍ പ്രതിയാണ് ജാക്വിലിന്. നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് സുകേഷ് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ജാക്വിലിന് തന്നെ സമ്മതിച്ചിരുന്നു. നേരത്തെ ചോദ്യം ചെയ്യലില്‍ സുകേശും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിനെ ചുംബിക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഇഡി ജാക്വിലിനെയും നോറയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ജാക്വിലിന് പല തവണ സമന്‍സ് കിട്ടിയിട്ടും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
ജയിലിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് താന്‍ കോടികളുടെ കൈക്കൂലി നല്‍കിയതായും സുകേഷ് വെളിപ്പെടുത്തിയിരുന്നു. താന്‍ ജയിലിലിരുന്ന 200 കോടിയുടെ പിടിച്ചുപറി റാക്കറ്റ് നടത്തിയിരുന്നതായും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഒരു ബാങ്ക് മാനേജര്‍, ഹവാല ഓപ്പറേറ്റര്‍ എന്നിവരെല്ലാം സുകേഷ് ചന്ദ്രശേഖറിന്റെ റാക്കറ്റിന്റെ ഭാഗമായിരുന്നു.ഈ റാക്കറ്റില്‍ ജാക്വിലിന് ഫെര്‍ണാണ്ടസും ഉള്‍പ്പെട്ടിരുന്നു.
സുകേഷ് ചന്ദ്രശേഖര്‍ ഒരു മികച്ച മൊബൈല്‍ ആപ് ഉപയോഗിച്ച് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലിരുന്ന് പണം പിടുങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: