ചന്ദ്രോപരിതലത്തില്‍ വിചിത്രമായ ഒരു വസ്തുവിനെ കണ്ടെത്തി. ചന്ദ്രോപരിതലത്തില്‍ പഠനം നടത്തുന്ന ചൈനീസ് റോവര്‍ യുടു-2 പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ കപ്പിന്റെ ആകൃതിയിലുള്ള ഒരു വസ്തുവിനെ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. ചൈനീസ് ബഹിരാകാശ ഏജന്‍സിയാണ് കഴിഞ്ഞ ആഴ്ച ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2019 മുതല്‍ ചന്ദ്രനെക്കുറിച്ചു പഠനം നടത്തിവരുകയാണ് ചെനീസ് റോവര്‍ യുടു-2.
സ്പേസ്.കോം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ചന്ദ്രോപരിതലത്തില്നിന്നാണു ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ‘ചന്ദ്രോപരിതലത്തിലെ വിചിത്രമായ ഒരു വസ്തു കണ്ടെത്തിയതായും അത് അന്യഗ്രഹ ജീവികളോ മറ്റോ ആണെന്നു തോന്നുന്നില്ല, പക്ഷേ, ഇവ എന്താണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു’ സ്പേസ്.കോമിലെ ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ജോണ്‍സ് ട്വീറ്റ് ചെയ്തു. ‘മിസ്ട്രി ഹൗസ്’ എന്നാണ് ശാസ്ത്രജ്ഞര്‍ ഈ വസ്തുവിനു പേരിട്ടിരിക്കുന്നത്.
ചിത്രത്തിലുള്ള വസ്തുവിനെപ്പറ്റി പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, സ്ഫോടനത്തില്‍ ചിതറിത്തെറിച്ച പാറക്കഷണമാകാം ഇതെന്ന വാദങ്ങളുണ്ട്. 2019ലും ഇതുപോലുള്ള ചിത്രങ്ങള്‍ റോവര്‍ പുറത്തുവിട്ടിരുന്നു. പിന്നീടിത് പാറക്കഷണങ്ങളാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: