പാലാ: കോടികളുടെ വിദേശഫണ്ട് തട്ടിപ്പ് കേസില്‍ എഴുത്തുകാരന് സക്കറിയ അടക്കം നാലുപേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം തിരുവനന്തപുരം ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ക്ക് വിദേശത്തുനിന്നും കിട്ടിയ കേകാടികളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് മറിച്ചു നല്‍കിയതാണ് കേസിലാണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. സക്കറിയ അടക്കമുള്ളവര്‍ ഭാരാവാഹിയായിരുന്ന കാലത്താണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നു.
രണ്ടു സന്നദ്ധ സംഘടനകളുടെയും അന്നത്തെ ഭാരവാഹികള്‍ എന്ന നിലയിലാണ് സക്കറിയ, കെപി ഫിലിപ്പ്, അബ്രഹാം തോമസ് കള്ളിവയലില്‍, ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്.
ഹോളണ്ട് ആസ്ഥാനമായ ഡബ്ലൂ ആന്‍ഡ് ഡി (വേഡ് ആന്‍ഡ് ഡീഡ്) എന്ന സംഘടനയില്‍ നിന്നും കൈപ്പറ്റിയ വിദേശ ഫണ്ട് ഉപയോഗിച്ച് 2006ല്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ നാലേക്കര്‍ സ്ഥലം സന്നദ്ധ സംഘടനകള്‍ വാങ്ങിയിരുന്നു. തെരുവുകുട്ടികളെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം നല്‍കുന്നതിനുമായിട്ടുള്ള സ്കൂള്‍ തുടങ്ങാനാണ് വിദേശ ഫണ്ട് സ്വീകരിച്ചത്. പാവപ്പെട്ട 300 കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍, ഈ പണം ധുര്‍വിനിയോഗം നടത്തി. സ്കൂള്‍ തുടങ്ങിയെങ്കിലും പിന്നീട് കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റി. തുടര്‍ന്ന് സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് വിറ്റു.
ഇതിനെതിരെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്ന ചിലര്‍ രംഗത്തുവന്നതോടെയാണ് കള്ളിവെളിച്ചത്തായത്. വിഷയത്തില്‍ അന്വേഷണം വേണ്ടെന്നായിരുന്നു അന്ന് ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് നിലപാട് എടുത്തത്. തുടര്‍ന്ന് ടിപി സെന്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ച്ച ഉണ്ടായത് കണ്ടെത്തിയതും. സക്കറിയ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്നും നിര്‍ദേശിച്ചത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ എത്തിയതോടെ ഒരുകോടി രൂപയ്ക്ക മുകളില്‍ വിദേശ ഫണ്ട് ക്രയവിക്രയം ചെയ്യപ്പെടുന്ന കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന നിയമം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. ഇതിനിടെ ഹോളണ്ടിലെ ഡബ്ലു ആന്‍ഡ് ഡി സംഘടനയും സിബിഐയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ തെളിവെടുപ്പ് നടത്തി സക്കറിയ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: