ന്യൂദല്‍ഹി: ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് നമ്മളില്‍ പലരും ചോദിക്കാറുണ്ട്.എന്നാല്‍ പേരിലും കാര്യമുണ്ട്.കഴിഞ്ഞ ദിവസം ഇന്ത്യ പാക്കിസഥാന് ബോര്ഡറില് അവശ്യരേഖകള്‍ കൈയില്‍ ഇല്ലാത്തതിന്റെ പേരില്‍ കുടുങ്ങി പോയ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തി. ബോര്ഡറില് ജനച്ച കുഞ്ഞിന് അച്ഛനും അമ്മയും ‘ബോര്‍ഡര്‍’ എന്നാണ് പേര് നല്കീയിരിക്കുന്നത്. പഞ്ചാബ് പ്രവശ്യിലെ രാജന്‍പൂര്‍ ജില്ലയില്‍ നിന്നുളള നിബുഭായ് ബലംറാം ദമ്പതികള്‍ കഴിഞ്ഞ 70 ദിവസമായി ബോര്‍ഡറിലാണ് താമസം. അവരോടൊപ്പം 97 പേരും ഉണ്ട്. അതില്‍ 47 പേര് കുട്ടികള്‍ ആണ്. ഒരു വയസില്‍ താഴെയുളള ആറ് കുട്ടികള്‍ ഇന്ത്യയിലാണ് ജനിച്ചത്. ഡിസംബര്‍ രണ്ടിനാണ് കുഞ്ഞ് ജനിച്ചത്. പഞ്ചാബില്‍ നിന്നുളള സ്ത്രീകളും, പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരും അമ്മക്കും കുഞ്ഞിനും വേണ്ട പരിചരണം നല്കി. തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ എത്തിയ ഇവര്‍ക്ക് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചില്ല.
മറ്റൊരു പേരിന്റെ കഥയില്‍ ഒരു സ്ത്രീ ഷാര്‍ലറ്റ് വെബ് എന്ന കുട്ടികളുടെ നോവലിലെ കഥാപാത്രങ്ങളുടെ പേരാണ് കുട്ടികള്‍ക്ക് നല്‍കിത് എന്നാല്‍ അതില്‍ ഒന്ന് ഒരു പന്നിയുടെ പേരാണ്. ഒലിവര്‍ ലീ എന്ന് ആദ്യത്തെക്കുട്ടിക്കും, രണ്ടാമത്തെ കുട്ടിക്ക് വില്‍ബര്‍ ഫ്ളിക്സ് എന്നും പേരിട്ടു. വില്‍ബര്‍ ഫ്ളിക്സ് എന്നത് നോവലില്‍ പന്നിയുടെ പേരാണ്. മറ്റൊരു പാക്കിസ്ഥാനി കുടുംബം, കുഞ്ഞ് ജനച്ചത് ഇന്ത്യയില്‍ ആയതിനാല്‍ ‘ഭാരത്’ എന്ന് പേര് നല്കി. എന്നാല്‍ പ്രസവത്തിന് ശേഷം ഇവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാന്‍ സാധിച്ചില്ല. ഇങ്ങനെ പല പേരുകളും അപ്രതീക്ഷിതമായി കുട്ടികള്‍ക്ക് നല്കുന്ന മാതാപിതാക്കള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: