കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദൈന്യംദിന പ്രവര്‍ത്തികള്‍ക്ക് പ്രയാസം നേരിടുന്ന ഭിന്നനേഷികാരായ 25 പേര്‍ക്ക് ഭിന്നനേഷി ദിനത്തോബന്ധിച്ച് വിശ്വശാന്തി ഡവലപ്മെന്റ് ഫൗണ്ടേഷന് സഹായ സാമഗ്രികള്‍ വിതരണം ചെയ്തു.
ഫൗണ്ടേഷന് രക്ഷാധികാരി മോഹന്‍ലാല്‍ സാമഗ്രികള്‍ ഭിന്നശേഷികാരായ കുട്ടികള്ക്ക്കൈമാറി
വീല്‍ ചെയര്‍, വാകിംഗ് സ്റ്റിക്, ഹിയറിംഗ് എയ്ഡ്,പഠനത്തിനുള്ള പഠന സഹായി , വാക്കര്‍ തുടങ്ങിയവയാണ് കൈമാറിയത്.
ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ വി നാരായണന്, ഡയറക്ടര്‍മാരായ സജീവ് സോമന്, അഡ്വ സ്മിതാ നായര്‍, സക്ഷമ സംസ്ഥാന അധ്യക്ഷന്‍ എന്‍ ആര് മേനോന്, പ്രീതി ഗോപാലകകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: