തിരുവനന്തപുരം; ബാലരാമപുരം കൈത്തറിയെ ലോക പ്രശസ്തമാക്കാൻ ന്യൂയോർക്ക് ആസ്ഥാനമായ രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും, മൂവി മേക്കറും, മോട്ടിവേഷൻ സ്പീക്കറുമായ സജ്ഞന ജോൺ സഹകരിക്കും . തന്റെ ഫാഷൻ ഡിസൈനിംഗ് കഴിവുകൾ ബാലരാമപുരത്തെ കൈത്തറി നെയ്‌ത്തുകാരിലേക്ക് സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) വഴി വ്യാപിപ്പിക്കും.
“ബാലരാമപുരം കൈത്തറി വ്യവസായം അതിന്റെ എല്ലാവിധ ഭംഗിയോടും , പരമ്പരാഗത കെട്ടിറുപ്പോടും കൂടി ലോകം മുഴുവൻ വ്യാപിപ്പിക്കേണ്ട സമയമാണെന്നും , ബാലരാമപുരം കൈത്തറി – സാരികൾക്കും മറ്റ് ഫാബ്രിക് മെറ്റീരിയലുകൾക്കും അന്താരാഷ്‌ട്ര ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന തിളക്കമാർന്ന രൂപമാറ്റം ആവശ്യമാണെന്നും സജ്ഞന അഭിപ്രായപ്പെട്ടു. ബാലരാമപുരത്തെ കൈത്തറി നെയ്‌ത്തുകാരുടെ ഇന്നമനത്തിന് വേണ്ടി സഹകരിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ അഭ്യർത്ഥനയും സജ്ഞനയ്‌ക്ക് പ്രജോദനമായി.
“ബാലരാമപുരം കൈത്തറിയിലെ നെയ്‌ത്തുകാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം സംരക്ഷിക്കപ്പെടണമെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ പറഞ്ഞു. കരകൗശല വിദഗ്ധർ, നബാർഡ്, സിസ്സ എന്നിവയെ ഉൾപ്പെടുത്തി കൈത്തറി നെയ്‌ത്ത് വ്യവസായത്തിന് മഹത്തായ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത നമ്മുടെ പരമ്പരാഗത സമ്പത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇന്നത്തെ ട്രെൻഡുകൾക്ക് അനുസൃതമായി മാന്യമായ വരുമാനവും ഇവർക്ക് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മിസ് കേരള മത്സരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സഞ്ജന, സിസ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ് കുമാറുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി. അടുത്ത മാർച്ചിൽ നടക്കാനിരിക്കുന്ന ഓസ്‌കാറിൽ സെലിബ്രിറ്റികൾക്കായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളിൽ ബാലരാമപുരം കൈത്തറിയെക്കൂടി പരിഗണിക്കുമെന്നും സജ്ഞന അറിയിച്ചു. ഇതിന് മുന്നോടിയായി സജ്ഞന ബാലരാമപുത്തെ നെയ്‌ത്തുശാലകൾ സന്ദർശിക്കും
ഇത് പൂർത്തീകരിക്കാൻ, ഒരു മാസത്തിനുള്ളിൽ ബാലരാമപുരത്തെ നെയ്‌ത്തുകാരുടെ ഗ്രാമം സഞ്ജന സന്ദർശിക്കും,
ബാലരാമപുരം കൈത്തറിയിലെ സജ്ഞനയും സഹകരണം ബാലരാമപുരത്തെ നൂറുകണക്കിന് ചെറുകിട നെയ്‌ത്തുകാരുടെ ആത്മവീര്യം നൽകുമെന്ന് ഡോ. സി. സുരേഷ്കുമാറും അഭിപ്രായപ്പെട്ടു. ബാലരാമപുരം കൈത്തറി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ മെച്ചപ്പെട്ട ഉപജീവനമാർഗത്തിനായി നൂതനവും ബൗദ്ധികവുമായ പദ്ധതികൾ സിസ്സയുടെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നണ്ട്
നബാർഡുമായി സഹകരിച്ച്, 500 ഓളം കൈത്തറി നെയ്‌ത്തുകാരുമായി ഒരു കമ്പനി രൂപീകരിച്ച്, തകർന്ന കൈത്തറി നെയ്‌ത്ത് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. അതോടൊപ്പം സജ്ഞന ജോണുമായുള്ള സഹകരണം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ഡോ. സി. സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: