തിരുവനന്തപുരം: ഡിസംബര്‍ 13 മുതല്‍ സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ബസ് കണ്സെഷന് അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് പുതിയ തീരുമാനം.ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകളും ഹോസ്റ്റലുകളും എട്ടു മുതല്‍ തുറക്കാം. പൊതുവിദ്യാലയങ്ങള്‍ക്ക് ബാധകമായ മാനദണ്ഡങ്ങള്‍ പാലിക്കണം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്കൂളുകളില്‍ എത്താം.
പ്ലസ് വണ്‍ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളില്‍ നല്‍കേണ്ട ആകെ ബാച്ചുകള്‍ 72 ആണ്. ഒരു സയന്‍സ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കോമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: