കണ്ണൂര്‍: ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കെ ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് സിപിഎം നേതൃത്വം നീക്കം ആരംഭിച്ചു. കഴിഞ്ഞ ദിവസം ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ റാലിയില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കിയെന്ന ആരോപണമുന്നയിച്ച് സിപിഎം നേതൃത്വം വ്യാപകമായ പ്രചാരണമഴിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്. ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഹൈന്ദവ പ്രസ്ഥാനങ്ങളെ കരിതേക്കുന്ന പ്രസ്താവനകളാണ് സിപിഎം നേതാക്കള്‍ നടത്തിയത്. 1925ലെ തലശ്ശേരി കലാപമുള്‍പ്പടെയുള്ള വിഷയങ്ങള്‍ സിപിഎം നേതൃത്വം ചര്‍ച്ചാവിഷയമാക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.
പേരാവൂര്‍ ഹൗസിങ് സൊസൈറ്റിയുടെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പും വിഭാഗീയതയും തലവേദനയായ സാഹചര്യത്തില്‍ മാധ്യമങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രദ്ധതിരിച്ചുവിടുകയാണ് ഇപ്പോഴത്തെ നീക്കത്തിന്റെ മറ്റൊരു ലക്ഷ്യം. പേരാവൂര്‍ ചിട്ടി തട്ടിപ്പില്‍ എല്ലാവരുടെയും തുക മടക്കി നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം പരസ്യമായി പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും നല്‍കിയിട്ടില്ല.
തളിപ്പറമ്പ് മന്ധംകുണ്ടണ്ടിലും കണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും നേതൃത്വത്തെ വെല്ലുവിളിച്ച് നിരവധിപേര്‍ ഇറങ്ങിപ്പോകുകയും പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ടൗണില്‍ പാര്‍ട്ടി സ്തൂപത്തില്‍ പ്രതിഷേധ ബോര്‍ഡും കരിങ്കൊടിയും ഉയര്‍ത്തി. തളിപ്പറമ്പില്‍ ഒരു വിഭാഗത്തിനെതിരെ നടപടി സ്വീകരിച്ചെങ്കിലും ഇവര്‍ കൂട്ടത്തോടെ മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നു. പ്രതിഷേധം അടിച്ചമര്‍ത്തിയെങ്കിലും അടിത്തട്ടിലെ ശക്തമായ വിഭാഗീയത പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
നേതൃത്വത്തിന് പരിഹരിക്കാന്‍ സാധിക്കാത്ത രീതിയില്‍ സംഘടനയ്ക്കകത്ത് പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ന്യൂനപക്ഷ പ്രീണനവും വര്‍ഗീയ ധ്രുവീകരണവുമായി സിപിഎം മുന്നോട്ട് പോകുന്നത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി നേരത്തെ ചങ്ങാത്തത്തിലായ സിപിഎം നേതൃത്വം ഇപ്പോള്‍ വിവിധ വിഷയങ്ങളില്‍ ലീഗിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് കൂടുതല്‍ വര്‍ഗീയ പ്രീണനത്തിനുള്ള നീക്കമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: