കൊച്ചി: നൂറുകണക്കിന് നാടകഗാനങ്ങള്‍ പാടി അഭിനയിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്ത മരട് ജോസഫ് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ ആദ്യസിനിമ ഗാനം പാടി. സഹീര്‍ അലി സംവിധാനം ചെയ്യുന്ന ‘എ ഡ്രമാറ്റിക് ഡെത്ത്’ എന്ന സിനിമയ്‌ക്കു വേണ്ടിയാണ് മരട് ജോസഫ് പാടിയത്.
സംഗീതസംവിധായകന്‍ അജയ് ജോസഫാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വേളാങ്കണ്ണി അമ്മ എന്നു തുടങ്ങുന്ന ഗാനമാണ് വാഴക്കാല മെട്രോ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തത്. പി. ജെ. ആന്റണി, ജോബ് മാസ്റ്റര്‍ എന്നിവരുടെ അനേകം നാടകഗാനങ്ങള്‍ പാടിയിട്ടുള്ള മരട് ജോസഫിനെ സിനിമയില്‍ പാടിക്കാനുള്ള നിയോഗം ജോബ് മാസ്റ്ററുടെ മകനായ അജയ് ജോസഫിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക