Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗുജറാത്ത് കലാപക്കേസിലൂടെ തീസ്ത സെതല്‍വാദ് 20 വര്‍ഷം ഗൂഢാലോചന നടത്തിയെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍

സാമൂഹ്യപ്രവര്‍ത്തകയായ തീസ്ത സെതല്‍വാദ് കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയൊരു ഗൂഡാലോചനയുടെ ഭാഗമായി ശ്രമിക്കുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 11:39 pm IST
in India
സാമൂഹ്യപ്രവര്‍ത്തകയായ തീസ്ത സെതല്‍വാദും (ഇടത്ത്) വിധവയായ സകിയ ജാഫ്രിയും

സാമൂഹ്യപ്രവര്‍ത്തകയായ തീസ്ത സെതല്‍വാദും (ഇടത്ത്) വിധവയായ സകിയ ജാഫ്രിയും

ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തകയായ തീസ്ത സെതല്‍വാദ് കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വലിയൊരു ഗൂഡാലോചനയുടെ ഭാഗമായി ശ്രമിക്കുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

2002ലെ ഗുജറാത്ത് കലാപത്തില്‍ സാകിയ ജഫ്രിയയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സകിയ ജാഫ്രിയ്‌ക്കെതിരെ തങ്ങള്‍ക്കൊന്നൂം പറയാനില്ലെന്ന് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിനോട് പറഞ്ഞു. ഉറ്റവരും ഉടയവരും നഷ്ടമായ സകിയ ജാഫ്രി എന്ന വിധവയുടെ ദുരിതങ്ങള്‍ ചൂഷണം ചെയ്യുന്നതിന് പരിധിയുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയാണ് സാകിയ ജാഫ്രി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുള്‍പ്പെടെ 64 പേരെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനത്തെ വെല്ലുവിളിച്ചാണ് സകിയ ജാഫ്രി കേസ് നല്‍കിയത്. എന്നാല്‍ സാകിയ ജാഫ്രിയെക്കൊണ്ട് അങ്ങിനെ ചെയ്യിക്കുന്നതിന് പിന്നില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദാണ്.

ഗുജറാത്ത് കലാപത്തില്‍ വലിയൊരു ഗൂഡാലോചനയുണ്ടായിരുന്നുവെന്ന ആരോപണം സെതല്‍വാദിന്റെ തന്നെ സൃഷ്ടിയാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് മുകുള്‍ രോഹ്തഗി വാദിച്ചു. സകിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ രണ്ടാം പരാതിക്കാരി സെതല്‍വാദ് തന്നെയാണ്. – മുകുള്‍ രോഹ്തഗി പറഞ്ഞു.

ഈ കേസില്‍ രണ്ടാമത്തെ പരാതിക്കാരിയായ തീസ്ത സെതല്‍വാദ് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്ത് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. – തുഷാര്‍ മേത്ത വാദിച്ചു.

എനിക്ക് സാകിയ ജാഫ്രിയെക്കുറിച്ച് ഒന്നും എതിരായി പറയാനില്ല. അവര്‍ മുറിവേറ്റവരും ഉറ്റവരും ഉടയവരും ഇല്ലാത്തവരുമാണ്. എനിക്ക് അവര്‍ക്കെതിരെ ഒന്നും പറയാനില്ല. വളരെ ശ്രദ്ധാപൂര്‍വ്വം വാക്കുകള്‍ തെരഞ്ഞെടുത്ത് ഞാന്‍ പറയുന്നു, ഒരു വിധവയുടെ കഷ്ടതകള്‍ ചൂഷണം ചെയ്യുന്നതിന് പരിധിയുണ്ട്- തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.  

പ്രത്യേക അന്വേഷണസംഘം കൃത്യമായ ഇടവേളകളില്‍ സ്ഥിതിഗതികളുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്പാകെ നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ തീസ്ത സെതല്‍വാദ് അവരുടെ സാക്ഷികളെ പീഡിപ്പിക്കുന്നതായി പറയാന്നു. – തുഷാര്‍ മേത്ത വിശദീകരിച്ചു.

എന്തുകൊണ്ടാണ് എസ് ഐടി നുണകള്‍ സൃഷ്ടിച്ചെടുക്കുന്നതിന്റെ പേരില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാത്തെന്ന് തുടക്കം മുതലേ ഞാന്‍ പരാതിപ്പെടുന്നുണ്ട്. അവര്‍ നല്‍കുന്നത് കെട്ടിച്ചമച്ച വ്യാജ തെളിവുകളാണ്. – തുഷാര്‍ മേത്ത പറഞ്ഞു. എന്താണ് കാരണം, എന്താണ് പ്രചോദനം, എന്താണ് അവരെ കേസ് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ പ്രേരിപ്പിക്കുന്ന വലിയ ഗൂഡാലോചന- തുഷാര്‍ മേത്ത പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ വലിയൊരു ഗൂഡാലോചന നടന്നു എന്ന ആരോപണം തെളിയിക്കാനുള്ള യാതൊന്നും അവരുടെ പക്കല്‍ ഇല്ല. സാകിയ ജാഫ്രി 2006ല്‍ നല്‍കിയ പരാതി വിശദമായി പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചതാണ്. ഇനിയും സകിയ ജഫ്രിയുടെ പരാതി അനുവദിക്കുന്നത് വലിയൊരു അനിതീയാണ്. കാരണം കീഴ്‌ക്കോടതികള്‍ വിധിച്ചതില്‍ യാതൊരു തെറ്റുമില്ല.- മുകുള്‍ രോഹ്തഗി വാദിച്ചു.

ഈ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് പിന്നില്‍ രണ്ടാം പരാതിക്കാരി തീസ്ത സെതല്‍വാദാണ്. രണ്ടാം പരാതിക്കാരി എന്ത് പറഞ്ഞുകൊടുക്കുന്നോ അത് പറയുക മാത്രമാണ് സകിയ ജഫ്രി ചെയ്യുന്നത്. – രോഹ്തഗി പറഞ്ഞു.

Tags: തീസ്ത സെതല്‍വാദ്നാണക്കേട്സകിയ ജാഫ്രിസുപ്രീംകോടതിഗുജറാത്ത്പട്ടിക ജാതിഗൂഢാലോചനസംസ്ഥാനനരേന്ദ്രമോദിഗുജറാത്ത് കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.