തിരുവനന്തപുരം: പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ ‘കാരവന്‍ കേരള’യ്‌ക്ക് ഊര്‍ജ്ജമേകി ബംഗളൂരു സ്റ്റാര്‍ട്ടപ്പ് ക്യാംപര്‍വാന്‍ ആന്റ് ഹോളിഡേയ്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ ലക്‌സ് ക്യാംപര്‍ സംസ്ഥാനത്ത് പുറത്തിറക്കി.
ടൂറിസം കേന്ദ്രങ്ങളിലൂടെയുള്ള സുഗമമായ യാത്രയ്‌ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ളതാണ് ലക്‌സ് ക്യാംപര്‍
മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, സംഗീതജ്ഞന്‍ വിജയ് പ്രകാശ്, ഇന്‍ഫോസിസ് മുന്‍ വേള്‍ഡ് വൈഡ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഹെഡ് സുഭാഷ് ധര്‍, ഐടി വിദഗ്ധന്‍ ഫനീഷ് മൂര്‍ത്തി എന്നിവര്‍ ലക്‌സ് ക്യാംപറിന്റെ നിക്ഷേപകരാണ്.
കാരവന്റെ രജിസ്‌ട്രേഷന് ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ മികച്ച പ്രതികരണമാണുള്ളത്. കാരവന് വേണ്ടി 198 ഉം കാരവന്‍ പാര്‍ക്കിന് വേണ്ടി 54 അപേക്ഷയുമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പദ്ധതിക്കായി വിവിധ വകുപ്പുകളുടെ സഹകരണം ടൂറിസം വകുപ്പിന് ലഭിക്കുന്നുണ്ട്. സംരംഭകര്‍ക്ക് വായ്പ നല്‍കുവാന്‍ കെഎസ്‌ഐഡിസി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: