20,000 ടെസ്റ്റ് റൈഡുകള്‍ പൂര്‍ത്തിയാക്കി ഓല ഇലക്ട്രിക് സ്കൂട്ടറുകള്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ടെസ്റ്റ് റൈഡിനുള്ള സൗകര്യം ഒരുക്കിയതിനു പിന്നാലെയാണ് കമ്പനിയുടെ പുതിയ നേട്ടം. ഈ മാസം ടെസ്റ്റ് റൈഡിനുള്ള സൗകര്യം 1000 നഗരങ്ങളിലേയ്ക്ക് കമ്പനി വിപുലീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ദിവസം 10,000 ടെസ്റ്റ് റൈഡുകള്‍ നടത്താനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ടെസ്റ്റ് ഡ്രൈവ് പ്രോഗ്രമിനാണ് ഓല നവംബര്‍ പത്തിന് തുടക്കം കുറിച്ചത്. കമ്പനിയുടെ ചരിത്ര നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അത് തൊഴിലാളികളുടെ പ്രവര്‍ത്തന മികവ്കൊണ്ടാണ് സാധിച്ചതെന്നും ഓല ഇവി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ടെസ്റ്റ് ഡ്രൈവുകളില്‍ വളരെ വലിയ നേട്ടം കുറിച്ചെങ്ങിലും വാഹനങ്ങളുടെ ഡെലിവറിയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുകയാണ്. ആദ്യ ബാച്ച് ഡെലിവറി ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്ങിലും അതുണ്ടായില്ല. നിലവില്‍ ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ ഡെലിവറി നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ വാഹനം ബുക്ക് ചെയ്തവര്‍ക്കോ വാങ്ങിയവര്‍ക്കോ മാത്രമാണ് ടെസ്റ്റ് റൈഡ് സൗകര്യം ലഭ്യമാകുക. നവംബര്‍ 27 മുതല്‍ കോഴിക്കോടും തിരുവനന്തപുരത്തും സ്കൂട്ടര്‍ ഓടിക്കാന്‍ അവസരമൊരുങ്ങിയിരുന്നു. ടെസ്റ്റ് റൈഡുകള്‍ക്ക് മുന്നോടിയായി തമിഴ്നാട് കൃഷ്ണഗിരിയിലെ ഓല ഫ്യൂച്ചര്‍ ഫാക്ടറിയില്‍ ആദ്യ ഹൈപ്പര്‍ചാര്‍ജര്‍ കമ്പനി സ്ഥാപിച്ചിരുന്നു. 18 മിനിറ്റില്‍ 0-50% ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഹൈപ്പര്‍ ചാര്‍ജറുകള്‍. 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇത്രയും ചാര്‍ജ് മതിയാകും. ഭാവിയില്‍ 400 ഇന്ത്യന്‍ നഗരങ്ങളില്‍ ഒരുലക്ഷത്തിലധികം ടച്ച് പോയിന്റുകളില്‍ ഇത്തരം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവില്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓല ഇലക്ട്രിക് സ്കൂട്ടര്‍ ലഭ്യമാകുന്നത്. ഓല എസ ്1 2.98 കിലോവാട്ട്അവര്‍ ബാറ്ററി ശേഷിയാണ് ലഭിക്കുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഇസ്കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വില. 3.97 കിലോവാട്ട്അവറിന്റെ ബാറ്ററി ശേഷിയോടെ എത്തുന്ന എസ്1 പ്രോ വകഭേദത്തിന് 180 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇതിന് 1.30 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇ-വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സബ്സിഡികളെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍തോറും വില വ്യത്യാസ വ്യത്യാസപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: