ന്യൂദല്‍ഹി: 2024 ഒളിംപിക്സ് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന് ഒളിംപിക്സ് സെല്ലിലേക്ക് അഞ്ജു ബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അടക്കമുള്ള കായിക താരങ്ങള്‍. കേന്ദ്രകായിക മന്ത്രാലയം മിഷന് ഒളിംപിക്സ് സെല്‍ പുനസംഘടിപ്പിച്ചപ്പോള്‍ എട്ട് അന്താരാഷ്ട്ര മുന്‍ കായിക താരങ്ങളും അഞ്ച് കായിക ഫെഡറേഷനുകളും ഇടംപിടിച്ചു. മുന്‍ കായിക താരങ്ങളുടെ എണ്ണം ഇരട്ടിയാക്കി.
അഞ്ജലി ഭാഗവത് തൃപ്തി മുര്‍ഗുണ്ടെ, ശര്ദര സിങ്, വിരേന്‍ രസ്കിന, മലവ് ഷരോഫ്, മോണാലിസ മേത്ത എന്നിവരാണ് കായിക പ്രതിനിധികള്‍. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ, റെസ് ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ, ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യ, ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവയുടെ പ്രസിഡന്റുമാരും അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: