കൊല്ലം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം മണ്ഡലങ്ങളില്‍ ഏഴിന് അവധിയായിരിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
പഞ്ചായത്തുകളുടെ പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര നിയമാനുസൃത സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകം. പോളിംഗ് സ്റ്റേഷനുകളായ മലപ്പറ അങ്കണവാടി, കുറക്കോട് ജവഹര്‍ എല്‍പി സ്കൂള്‍, നടുവിലക്കര യുപി സ്കൂള്‍ എന്നിവയ്ക്ക് ആറിനും അവധി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: