തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പുല്ലുവില പോലും നല്‍കാതെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടരുതെന്ന് കേരള സര്‍ക്കാര്‍ പലവട്ടം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടും വീണ്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് സ്പില്‍വെ ഷട്ടറുകള്‍ തമിഴ്നാട് തുറന്ന് വിട്ടു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്റില്‍ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. പത്തു വീടുകളില്‍ വെള്ളം കയറി. പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി. ഇതോടെ, മുന്‍കൂട്ടി അറിയിക്കാത്തതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പെരിയാര്‍ തീരത്തെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയതും പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്നാട് ഉയര്‍ത്തിയത്.
അതേസമയം, മുന്നറിയിപ്പില്ലാതെ അര്‍ധരാത്രി മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത് ദൗര്‍ഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ ഉയര്‍ത്തുന്നത് ജനഹിതത്തിന് യോജിച്ചതല്ല. ഷട്ടര്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയില്ല. തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തതാണ്. നടപടി ഗൗരവകരാമാണ്.
വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടും. തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. ഇക്കാര്യത്തില്‍ മേല്‍നോട്ട സമിതി ചേരണമെന്ന് ആവശ്യപ്പെടും. സുപ്രീം കോടതിയേയും വിവരം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: