കണ്ണൂര്‍: വീരപഴശ്ശിയുടെ രക്തസാക്ഷി ദിനത്തില്‍ പഴശ്ശി രാജാവിനെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ട മുന്‍മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ ലക്ഷ്യമിട്ടത് സംസ്ഥാന സര്‍ക്കാരിനെ. പോസ്റ്റിന്റെ പേരില്‍ ശൈലജയ്ക്ക് നേരേ ജിഹാദികളുടെ നേതൃത്വത്തില്‍ ശക്തമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. എന്തിനും ആശംസയും പ്രശംസയും നടത്താറുളള മുഖ്യമന്ത്രി പിണറായി പഴശ്ശിദിനത്തില്‍ പ്രതികരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാടിനോട് വിയോജിപ്പുള്ളവരുടെ പ്രതിനിധിയായ ശൈലജ ബോധപൂര്‍വ്വമാണ് ഫേസ്ബുക്കില്‍ പഴശ്ശിയെ പുകഴ്ത്തിയതെന്നാണ് സൂചന. ടിപ്പുവിനെക്കുറിച്ച് പരാമാര്‍ശിക്കേണ്ടി വരുമെന്നതിനാല്‍ മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം പ്രതികരണം ഇസ്ലാംമതവിശ്വസികള്‍ക്ക് ഇഷ്ടപ്പെടില്ലെന്നും ജിഹാദികള്‍ പ്രശ്നമുണ്ടാക്കുമെന്നും കണക്കുകൂട്ടിയാണ് പ്രതികരിക്കാതിരുന്നതെന്നാണ് വിലയിരുത്തല്‍.
ടിപ്പുവിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ശൈലജക്ക് ജിഹാദികളില്‍ നിന്ന് അത്യന്തം മോശമായ പ്രതികരണമാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ഏല്‍ക്കേണ്ടി വന്നത്. അതേസമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ മൗനം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പിണറായി ടിപ്പുവിനൊപ്പമോ പഴശ്ശിക്കൊപ്പമോ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കൊപ്പമോ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പമോ എന്ന ചര്‍ച്ചയിലേക്കാണ് ശൈലജയുടെ എഫ്ബി പോസ്റ്റ് വഴിതുറന്നിരിക്കുന്നത്. പഴശ്ശിയെയും പിന്മുറക്കാരെയും പട്ടികജാതിക്കാരായ കുറിച്യരേയും ഒരുഘട്ടത്തിലും അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകളുടെ സ്വാതന്ത്ര്യസമരത്തോടുള്ള വിരുദ്ധനിലപാട് കൂടിയാണ് പുതിയ സാഹചര്യത്തില്‍ പുറത്തുവരുന്നത്.
വീരപഴശ്ശിയുടെ 217-ാമത് വീരാഹൂതി ദിനത്തോടനുബന്ധിച്ചായിരുന്നു ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30 നാണ് വീരകേരളവര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത്. ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചതും ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ പഴശ്ശി മുന്നിട്ടിറങ്ങുന്നതെന്ന്’ തുടങ്ങി പഴശ്ശി രാജയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളായിരുന്നു ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്.
കമന്റുകള്‍ വഴിയുള്ള ആക്ഷേപം വര്‍ദ്ധിച്ചതോടെ പോസ്റ്റിനു താഴെ കമന്റ് ബോക്സ് ഓപ്ഷനും ലോക്ക് ചെയ്ത നിലയിലാണുളളത്. യാഥാര്‍ത്ഥ്യം വിളിച്ചു പറഞ്ഞ മുന്മന്ത്രിക്കെതിരെ ഉയര്‍ന്ന സൈബര്‍ അക്രമണം പാര്‍ട്ടിക്കുളളിലും പൊതുസമൂഹത്തിലും ചര്‍ച്ചയായിരിക്കുകയാണ്. പോസ്റ്റ് സംബന്ധിച്ച് മട്ടന്നൂര്‍ എംഎല്‍എയായ ശൈലജയോ പാര്‍ട്ടിയോ ഇതുവരെ പ്രതികരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: