ന്യൂദല്‍ഹി: ശിരോമണി അകാലിദള്‍ നേതാവും ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി തലവനുമായ മഞ്ജീന്ദര്‍സിങ് സിര്‍സ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേ്ന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയധ്യക്ഷന്‍ ജെ.പി. നദ്ദയും ബിജെപി ആസ്ഥാനത്ത് സിര്‍സയുമായി കൂടിക്കാഴ്ച നടത്തി.
നേരത്തെ ബിജെപി സീനിയര്‍ നേതാക്കളും കേന്ദ്രമന്ത്രിമാരുമായ ധര്‍മ്മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് മഞ്ജീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നത്. ‘സിര്‍സയുടെ അനുഭവവും കഠിനാധ്വാനവും ബിജെപിയെ ശക്തിപ്പെടുത്തും,’ നദ്ദ പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുതല്‍ക്കൂട്ടാകും സിര്‍സയുടെ വരവെന്ന് പഞ്ചാബിന്റെ ബിജെപി ചുമതലയുള്ള ഷെഖാവത്ത് പറഞ്ഞു.
ഈയിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനം കര്‍ഷകരെ സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു സമരത്തില്‍ പങ്കെടുത്ത പ്രധാന കര്‍ഷകര്‍. ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ ബാദലിന്റെ അടുത്ത സുഹൃത്താണ് സിര്‍സ. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും കൂടെ മഞ്ജീന്ദര്‍ സിംഗ് സിര്‍സയും ഒന്നിച്ചുനില്‍ക്കുമ്പോള്‍ സിഖ് സമുദായത്തെയും കൂടെ നിര്‍ത്താനാകുമെന്ന പ്രതീക്ഷ ബിജെപിയ്‌ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: