ഭാരതത്തിന്റെ തത്വശാസ്ത്രമായ സനാതനധര്‍മ്മം അനശ്വരമാണ്. കാരണം അതിനൊരുതുടക്കം ഉണ്ടായിട്ടില്ല.തുടങ്ങാത്ത ഒന്നിന് ഒടുങ്ങാനുമാവില്ലല്ലോ. ഭാരതസംസ്കാരം ചിരപുരാതനമായി, അനുസ്യൂതം വികാസം പ്രാപിച്ചുകൊണ്ടേയിരിക്കുന്നു. തുടക്കമെന്നു നിര്‍വ്വചിക്കാവുന്ന ഒന്നും ഇല്ലാത്ത സംസ്കാരത്തിന്റെ പരിണാമദിശ എപ്പോഴും മുന്നോട്ടുതന്നെയായിരിക്കും. സദാമാറ്റങ്ങള്ക്കു വിധേയവുമായിരിക്കും. സനാതനമായ ഹിന്ദുധര്‍മ്മം ഒരുജീവിതരീതിയാണ്. അനുഭവങ്ങള്‍ ആര്‍ജ്ജിച്ച് പൂര്‍ണ്ണതയിലേയ്ക്ക് നീങ്ങുന്നമനുഷ്യവംശത്തിന്റെ ഒരുചിരന്തന പ്രക്രിയയാണ്.
നമ്മുടെ സംസ്കാരത്തില്‍ ‘ഈശ്വരന്ഉണ്ടോ’ എന്നചോദ്യം തികച്ചും അപ്രസക്തമാണ്. പതിനായിരക്കണക്കിന് കൊല്ലങ്ങളായി സത്യാന്വേഷണം ജീവിതവ്രതമാക്കിയ ഭാരതീയസാധകര് കണ്ടെത്തിയത് ഈവിശാലമായ വിശ്വപ്രപഞ്ചത്തില്‍ ഈശ്വരനല്ലാതെ മറ്റൊന്നും ഇല്ല എന്നാണ്.’ഈശാവാസ്യമിദംസര്‍വ്വം’ എന്ന ഉപനിഷദ്വാക്യത്തിന്റെ ഉറവിടം ഈസാധകരുടെ അനുഭവസാക്ഷ്യമാണ്. എനിക്ക് നാവുണ്ടോ എന്ന്ചോദിക്കുന്നതുപോലെ അസംബന്ധമാണ് ഈശ്വരന് ഉണ്ടോ എന്നചോദ്യം. എനിക്ക് നാവുണ്ടോ എന്നു ചോദിക്കാന്‍ നാം ഉപയോഗിച്ചത് അതേ നാക്കു തന്നെയാണല്ലോ.
അസ്തിത്വമുള്ള എല്ലാം ഈശ്വരന് തന്നെയാണ്. സത്തായി കാണപ്പെടുന്നതും അറിയപ്പെടുന്നതുമെല്ലാം ഈശ്വരനാണെങ്കില്‍ ഈശ്വരേതരമായിഎന്തുണ്ട്? നാമെല്ലാം ഈശ്വരാംശങ്ങള്‍. അല്ലെങ്കില്‍ ഈശ്വരന്‍തന്നെ. ഈശ്വരനെനമുക്ക്നിര്വ്വചിക്കാന്ആവുമോ? ഇല്ല. അതുകൊണ്ടാണ ്ശ്രീരാമകൃഷ്ണദേവന് പറഞ്ഞത്, ലോകത്ത് എച്ചിലാക്കാന്‍ പറ്റാത്തതായി ഈശ്വരന്മാത്രമേയുള്ളു എന്ന്.നാവിനാല്‍ തൊടുന്നതെല്ലാം എച്ചിലാണല്ലോ.അതിനാലാണ് ആണ്, പെണ്ണ്, എന്ന തരംതിരിക്കല്‍ ഇല്ലാതെ നാം ഭഗവാനെ ‘അത്’എന്നവാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ഛാന്ദോഗ്യോപനിഷത്തിലെ മഹാവാക്യമാണ് ‘തത്ത്വമസി’. മഹര്‍ഷി ഉദ്ദാലകന്
പുത്രനായ ശ്വേതകേതുവിനെ ഉപദേശിച്ചു. കുഞ്ഞേ,’അത് നീ ആകുന്നു’.
ഇപ്പറഞ്ഞകാര്യം നാമൊരു മതപരമായനിയമംഎന്നനിലയില്എടുക്കേണ്ടതില്ല.അത ്അങ്ങനെയൊരു ‘വിശ്വാസ’ തലത്തില്‍ കണക്കാക്കേണ്ട ഒന്നല്ല. ചോദ്യംചെയ്യാതെ ഒന്നും വിശ്വസിക്കാനോ പിന്തുടരാനോ സനാതനധര്‍മ്മം ആവശ്യപ്പെടുന്നില്ല. എന്നാല്നമ്മുടെശാസ്ത്രഗ്രന്ഥങ്ങളില് ഭാവനാത്മക വിഷയങ്ങള്‍ അവതരിപ്പിച്ച ശാസ്ത്രകാരന്മാര് പറയുന്നത്, ഇക്കാര്യങ്ങളില്‍ അറിവുണ്ടാവാനും
അതിലെ നെല്ലുംപതിരും തിരിച്ചറിയാനും ഈ വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധപതിപ്പിക്കണം എന്നാണ്. കാരണം അവര്‍ ജീവിതകാലം മുഴുവന്‍ ചെയ്ത ധ്യാനത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലുള്ള കാര്യങ്ങളണ് ശാസ്ത്രഗ്രന്ഥങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളത്. അവയിലെ വിഷയം നമ്മില്‍ ഓരോരുത്തര്‍ക്കും ആത്മനിഷ്യന്തിയാവുമെന്നാണ് അവരുടെ നിലപാട്. എന്നാല്‍ അ
ത ്നിങ്ങള്‍ വിശ്വസിക്കണം എന്നവര്‍ പറയുന്നില്ല. അതിലേക്ക് നിങ്ങളുടെ ശ്രദ്ധയാണവര് ആവശ്യപ്പെടുന്നത്. ശ്രദ്ധയെന്നാല്‍ തുടര്‍ന്നും ഇതിനെപ്പറ്റി ഞാന്‍ ചിന്തിച്ച് ഒരു തീരുമാനത്തില്‍ എത്തുമെന്ന ഉറച്ച തീരുമാനമാണ്. സത്യം എന്തെന്ന് സ്വയംഅന്വേഷിച്ച് അറിയുമെന്ന് സ്വയംചെയ്യുന്ന പ്രതിജ്ഞയാണത്. ‘ശ്രദ്ധാവാന്ലഭതേജ്ഞാനം’എന്നാണല്ലോ.
സനാതന ധര്‍മ്മശാസ്ത്രങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത് ശ്രദ്ധയോടെ അന്വേഷണം ഏറ്റെടുക്കാനാണ്. താല്പര്യമുണ്ടെങ്കില് നമ്മുടെ ശാസ്ത്ര ഗ്രന്ഥങ്ങളും ഗുരുക്കന്മാരും നമുക്കു വഴികാട്ടാന്‍ തയ്യാറാണ്. ഉരുളയുരുട്ടിവായിലിട്ട് തന്ന് കാര്യങ്ങള്‍ പഠിപ്പിക്കുന്നതും സനാതനധര്‍മ്മത്തിന്റെ രീതിയല്ല. ഉപനിഷത്തുക്കളിലും മറ്റും നാം കാണുന്നത് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ശിഷ്യനേയും അവയ്ക്ക്മാത്രം ഉത്തരം നല്കുന്ന ഗുരുവിനേയുമാണ്. ചോദിക്കാതെ വിവരങ്ങള്‍ നല്കുന്ന വര്ത്തമാനപത്രങ്ങളല്ല ഈ ഗുരുക്കന്മാര്.
ശ്രദ്ധയോടെ നാം ഏറ്റെടുക്കുന്ന ഈ ആത്മാന്വേഷണത്തിന്റെയൊടുവില് ഞാന്‍ എന്ന പരിമിതപ്രജ്ഞന് വാസ്തവത്തില്‍ പ്രപഞ്ചംനിറഞ്ഞ, അനന്തസാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന അത്(ബ്രഹ്മം)തന്നെ എന്ന സത്യമാണ് സാക്ഷാത്ക്കരിക്കുക എന്നാണ് അനുഭവസ്ഥരായ മഹാന്മാര് വെളിപ്പെടുത്തിയിട്ടുള്ളത്.
അയ്യപ്പസംസ്ക്കാരം നമ്മെ ഈ പാതയിലേക്ക് നയിക്കാന്‍ താല്‍പ്പര്യമുള്ളവരും പ്രാപ്തരും ആക്കുന്നു. അതിനായി ആചാരപരമായുംതത്വചിന്താപരമായും നമ്മെ ഉദ്ബോധിപ്പിക്കാനും ഉത്തേജിപ്പിക്കാനും മണ്ഡലക്കാലത്തെ വ്രതനിഷ്ഠയ്ക്കും അതിനുശേഷമുള്ള തീര്‍ത്ഥാടനത്തിനും സാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: