മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുംബൈ ഡിസ്ട്രിക്ട് സെന്‍ട്രല്‍ സഹകരണബാങ്ക്.
ജൂലായ് ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബാങ്കിനെ അപകീര്‍ത്തിപ്പെടുന്ന ബോര്‍ഡുകള്‍ മുംബൈയില്‍ പലയിടങ്ങളിലും സ്ഥാപിച്ചെന്നും ഇതിന് പിന്നില്‍ നവാബ് മാലിക്കിന്റെ കരങ്ങളുണ്ടെന്നും ബാങ്കിന് വേണ്ടി വാദിച്ച അഖിലേഷ് ചുബെ വാദിച്ചു. ബാങ്കിനെ അപകീര്‍ത്തിപ്പെടുന്ന, വസ്തുതയ്ക്ക് നിരക്കാത്ത വിഷയങ്ങളാണ് ഈ ബോര്ഡുകളിലുണ്ടായിരുന്നതെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് കോടതി ആറാഴ്ചത്തെ സമയം നവാബ് മാലിക്കിന് നല്‍കിയിട്ടുണ്ട്.
അതേ സമയം നവാബ് മാലിക്ക് ഇങ്ങിനെയൊരു കുറ്റം ചെയ്തിട്ടില്ലെന്ന് മാലിക്കിന്റെ വക്കീല്‍ വാദിച്ചു. നവാബ് മാലിക്കോ എന്‍സിപിയോ ഏതെങ്കിലും തരത്തില്‍ ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അഭിഭാഷകന് വാദിച്ചു. എ്നാല്‍ മാലിക്കും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരും നിരുപാധികം മാപ്പ് പറയണമെന്ന് ബാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബാങ്ക് നേരിട്ട അപമാനത്തിന് നഷ്ടപരിഹാരമായി 10000 കോടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: