മുംബൈ: ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന അതിസുരക്ഷ രാജ്യങ്ങളില്‍ നിന്ന് മുംബൈയില്‍ എത്തിയ ആറ് യാത്രക്കാര്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രാ സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവരുടെ സാമ്പിള്‍ ശേഖരിച്ച് ജനിതക ഘടന കണ്ടെത്താനായി ലാബുകളിലേക്ക് ആയച്ചിരിക്കുകയാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഇവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ഇതില്‍ മൂന്നു പേര്‍ മുംബൈയിലെ കല്യാണ്,ഡോംബിവാലി, മീര ഭയാന്ദര്‍ എന്നി സ്ഥലങ്ങളില്‍ നിന്നുളളവരും,നാലാമെത്തെ ആള്‍ പൂനയില്‍ നിന്നും, നൈജീരിയായില്‍ നിന്ന് എത്തിയവര്‍ പിമ്പ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളില്‍ നിന്നുളളവരാണ്. ഇതോടെ അതിസുരക്ഷമേഖലയില്‍ നിന്ന് വരുന്നവരുടെ വിമാനത്താവളത്തിലെ സുരക്ഷയും ടെസ്റ്റും കര്‍ശനമാക്കി. പുതിയ നിയമപ്രകാരം ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്് ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് വന്നതിന് ശേഷം മാത്രമെ വിമാനത്താവളം വിട്ടു പോകാന്‍ സാധിക്കു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ ആവശ്യമാണ്.
മഹാരാഷ്‌ട്രാ സര്‍ക്കാര്‍ അതിസുരക്ഷരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍,യുകെ, സൗത്ത് ആഫ്രിക്ക,ബോട്‌സ്വാനിയ, ബ്രാസീല്‍, ബംഗ്ലാദേശ്, ഹോങ്കോങ്, ഇസ്രായേല്‍, ന്യൂസിലാന്റ് എന്നി രാദ്യങ്ങളാണ് അതി സുരക്ഷ ലിസ്റ്റില്‍ ഉളളത്.ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ സ്വന്തം നിലയില്‍ ഹോട്ടലുകളില്‍ ക്വാററ്റൈന്‍ സ്വീകരിക്കേണ്ടതാണ്. പുതുതായി എത്തുന്ന യാത്രക്കാര്‍ മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ എടുക്കേണ്ടതാണ്. വരുന്നതിന്റെ രണ്ടാം ദിവസം, നാലാംദിവസം, ഏഴാം ദിവസം എന്നിങ്ങനെ ടെസ്റ്റുകള്‍ യാഥാക്രമം നടത്തേണ്ടതാണ്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിസിആര്‍ ടെസ്റ്റിന് ശേഷം വീട്ടില്‍ ഏഴ് ദിവസത്തെ ക്വാററ്റൈന്‍ എടുക്കേണ്ടതാണ്. പോസിറ്റീവ് ആകുകയാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. എല്ലാ യാത്രക്കാരും 15 ദിവസത്തിനും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ലിസ്റ്റും കൈയില്‍ കരുതേണ്ടതാണ്.ഇത് പരിശോധിക്കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷ ലഭിക്കും. മറ്റ് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളിലും അതിസുരക്ഷ രാജ്യങ്ങളില്‍ നിന്നുളളവരുടെ ടെസ്റ്റ റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ മാത്രം പുറത്തുപോകാവുന്നതാണ്. അല്ലാത്തവര്‍ക്ക് ടെസ്റ്റിന് ശേഷം പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: