സിആര്‍ പ്രഫുല്‍ കൃഷ്ണന്‍
ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ അദേഹം ജോലി ചെയ്തു കൊണ്ടിരിക്കേ പാനൂര്‍ ഈസ്റ്റ് യുപി സ്‌ക്കൂളിലെ ക്ലാസ് മുറിയില്‍ കയറി പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് അരുംകൊല ചെയ്തിട്ട് ഇന്നേയ്‌ക്ക് 22 വര്‍ഷം. 1999 ഡിസംബര്‍ ഒന്നിനായിരുന്നു ലോകം മറക്കാത്ത, സമാനതകളില്ലാത്ത പൈശാചികമായ ആ ക്രൂരകൃത്യം സിപിഎമ്മിന്റെ ഉന്നതതല ഗൂഢാലോചനയോടെ നടപ്പായത്.
യുവമോര്‍ച്ചയെ ശവമോര്‍ച്ചയാക്കുമെന്നും, പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്നും നിര്‍ലജ്ജം ആക്രോശിച്ച മുന്‍ ആഭ്യന്തര മന്ത്രിയുടേയും, കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകത്തിന് നേതൃത്വം കൊടുത്ത ഇന്നത്തെ മുഖ്യമന്ത്രിയുടേയും പിന്തുണയോടെയാണ് ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാലയത്തില്‍ കയറി വെട്ടിനുറുക്കിയതെന്ന് ഏവര്‍ക്കുമറിയാം1968 മുതല്‍ നൂറോളം പ്രവര്‍ത്തകരെയാണ് മാര്‍ക്‌സിസ്റ്റ് ആക്രമണങ്ങളില്‍ കണ്ണൂരില്‍ നിന്നു മാത്രം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനും, വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങള്‍ക്കും നഷ്ടമായത്. കേരളത്തിലാകമാനം ഇരുന്നൂറ്റി അമ്പതോളം പേര്‍ ബലിദാനികളാകേണ്ടി വന്നപ്പോള്‍ അതില്‍ വലിയൊരു സംഖ്യ ഇന്നത്തെ കേരള മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍ നിന്നു മാത്രമാണെന്നത് അപമാനകരവും അപലപനീയവുമാണ്. 1968 ഏപ്രില്‍ 28 ന് ജനസംഘം പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെ കൊല ചെയ്തു കൊണ്ട് സിപിഎം ആരംഭിച്ചതാണ് ഈ നരമേധം.
രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ചേര്‍ന്നാല്‍ ഇതായിരിക്കും അനുഭവമെന്ന് ജനങ്ങള്‍ക്ക് താക്കീത് നല്‍കാനാണ് വാടിക്കല്‍ രാമകൃഷ്ണനെ അരുംകൊല ചെയ്തതെങ്കില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ രാഷ്‌ട്രീയ വളര്‍ച്ചയും അദേഹത്തിന്റെ പിന്നില്‍ അണി ചേരുന്ന ജനതതിയേയും കണ്ടുള്ള അസഹിഷ്ണുതയാണ് ക്രൂര കൊലപാതകത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സംഘ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വെട്ടും കുത്തുമേറ്റ് അംഗഭംഗം സംഭവിച്ച നിരവധി പേര്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഭരണത്തിലുള്ളപ്പോള്‍ പോലീസിനെ ഉപയോഗിച്ചും ഭരണമില്ലാത്തപ്പോള്‍ പോലീസിനെ ഭീഷണിപ്പെടുത്തിയും പല സാഹചര്യങ്ങളുമൊരുക്കി സിപിഎം നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ നമ്മുടെ സാംസ്‌കാരിക നായകന്മാരും മിണ്ടില്ല എന്നതാണ് സത്യം. കേസന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ക്ക് സൈ്വര വിഹാരം നടത്താന്‍ സൗകര്യമൊരുക്കുന്നതും മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്‌ട്രീയത്തിന് അനുകൂല ഘടകങ്ങളാണ്.
ജയകൃഷ്ണന്‍ മാസ്റ്ററുടെ വധത്തില്‍ കേരളത്തിലെ ബുദ്ധിജീവികളും നിയമ സമാധാന പാലകരും കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ വടകരയുടെ മണ്ണില്‍ വെച്ച്, ഏതാണ്ട് അതേപോലെത്തന്നെ നടന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും മറ്റും നടക്കുമായിരുന്നില്ല.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളമെന്ന കൊച്ചു ഭൂപ്രദേശത്ത് അവര്‍ രാഷ്‌ട്രീയ എതിരാളികളെ നേരിടുന്ന രീതിയാണോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ന് എല്ലാവരും ചിന്തിക്കേണ്ട വസ്തുതയാണ്. മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ബംഗാളും, ത്രിപുരയും രംഗത്തു വന്നതുപോലെ കേരളവും സജ്ജമാകുന്നു എന്നത് അവരെ വിളറി പിടിപ്പിക്കുന്നുണ്ട്. മുസ്ലീം തീവ്രവാദികള്‍ക്ക് സഹായം ചെയ്ത് സംഘ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാമെന്നതാണ് കുറച്ചുകാലങ്ങളായുള്ള മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന്റെ പദ്ധതി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയവരുമായി രാഷ്‌ട്രീയ ബന്ധത്തിലേര്‍പ്പെട്ട് സംഘ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമവും കേരളത്തില്‍ ശക്തമായി നടക്കുന്നു.
എസ്എഫ്‌ഐക്ക് വേണ്ടി ഊണും ഉയിരും നോക്കാതെ പ്രവര്‍ത്തിച്ച അഭിമന്യുവിന്റെ ഘാതകരുമായി ചങ്ങാത്തത്തിലേര്‍പ്പെടാനും സിപിഎമ്മിന് ലജ്ജയില്ല. സിപിഎം തണലില്‍ കേരളമിന്ന് മുസ്ലീം തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൊണ്ടു പോകപ്പെട്ടവരില്‍ പലരും കണ്ണൂരില്‍ നിന്നാണെന്നതും ഗൗരവത്തോടെ കാണണം. തൊണ്ണൂറുകളില്‍ മുസ്ലീം ഭീകരവാദത്തിന്റെ നാവായി മാറിയ മദനിയുടെ പിഡിപിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുകയും പൊതുസമ്മേളനവേദിയില്‍ വച്ച് അദ്ദേഹത്തെ കെട്ടിപ്പുണരുകയും ചെയ്തതും മെല്ലെ മെല്ലെ ഇന്ത്യാവിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാ ഭീകര സംഘടനകള്‍ക്കും സഹായങ്ങള്‍ നല്‍കുന്നതും സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. വിദേശ പണത്തിന്റെ കുത്തൊഴുക്കും, രാഷ്‌ട്ര ദ്രോഹം നിറഞ്ഞ പല കുത്സിതവൃത്തികളും എന്‍ഐഎയുടേയും സിബിഐയുടേയും പിടിയില്‍പ്പെടാതെ സംരക്ഷിക്കാന്‍ ഇന്നത്തെ കേരള ഭരണകൂടം നടത്തുന്ന ശ്രമം വളരെ വലുതാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പാലക്കാട് മലമ്പുഴയില്‍ വച്ച് എസ്ഡിപിഐ ക്രിമിനലുകള്‍ കൊല ചെയ്ത സഞ്ജിത്തിന്റെ കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്. സഞ്ജിത്തിന്റേത് ഒരിക്കലും രാഷ്‌ട്രീയ കൊലപാതകമല്ല, ലക്ഷണമൊത്ത തീവ്രവാദ ആക്രമണമാണ്. അന്തര്‍ സംസ്ഥാന തീവ്രവാദ ബന്ധം ഈ കൊലപാതകത്തിനുണ്ട്. പട്ടാപ്പകല്‍ കൊല നടന്നിട്ടും പ്രതികള്‍ക്ക് വേണ്ടി വാഹന പരിശോധന പോലും നടത്താതെ നിഷ്‌ക്രിയരായി നിന്ന പൊലീസ് സംവിധാനം ഭരണകൂട ഒത്താശയുടെ ഏറ്റവും വലിയ തെളിവാണ്. ഇടത് ജിഹാദി കൂട്ടുകെട്ടില്‍ ഉണ്ടായ കൊലപാതകങ്ങള്‍ തന്നെയാണ് പാലക്കാടും, ചാവക്കാടും ഉണ്ടായത്. ദേശീയ അന്വേഷണ ഏജന്‍സി തന്നെ ഈ കേസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.
ഇന്ന് കേരളം ഏറ്റവും കൂടുതല്‍ സാമൂഹിക അപചയങ്ങള്‍ നേരിടുന്ന സംസ്ഥാനമാണ്. പിഞ്ചു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ പീഡിപ്പിക്കപ്പെടുന്നു. മദ്യത്തിന്റെയും രാസ മയക്കുമരുന്നുകളുടെ ഉപയോഗവും, വില്‍പ്പനയും ഇവിടെ നിര്‍ബാധം നടക്കുന്നു. സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ തന്നെ ഇത്തരം പല കേസ്സുകളിലും പ്രധാന പ്രതികളാകുന്നതും കേരളത്തില്‍ സര്‍വസാധാരണമായിരിക്കുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന അനുപമയ്‌ക്ക് നൊന്തു പെറ്റ കുഞ്ഞിനെ കിട്ടാന്‍ സമരം ചെയ്യേണ്ടി വന്നതും ഇടതുപക്ഷം ഭരിക്കുന്ന ഇതേ കേരളത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ നാടായി മാറാന്‍ അനുവദിക്കരുത്. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്‌ട്രീയത്തിനെതിരെയും, ഇടത് ജിഹാദി കൂട്ടുകെട്ടിനെതിരെയും ജനശ്രദ്ധ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് യുവമോര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്.
കെ.ടി. ജയകൃഷണന്‍ മാസ്റ്ററുടെ വീരസ്മരണകള്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് അടിയുറച്ച് നിന്ന്, രാജ്യ വിരുദ്ധ ശക്തികളോട് സന്ധിയില്ലാത്ത പോരാട്ടത്തിലേര്‍പ്പെടാനുള്ള അജയ്യമായ പ്രചോദനമാണ് ഓരോ പ്രവര്‍ത്തകരുടേയും മനസ്സില്‍ ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ പാവനസ്മരണക്ക് മുന്നില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു കൊണ്ട് ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും റാലികളും യുവജന സംഗമങ്ങളും നടക്കുകയാണ്. ധീര ബലിദാനത്തില്‍ നിന്നും
പ്രതികരിക്കാൻ ഇവിടെ എഴുതുക