കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് സ്വന്തമായി. ന്യൂസിലന്‍ഡിനെതിരായ ഒന്നം ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്. അശ്വിന്റെ എണ്‍പതാം ടെസ്റ്റായിരുന്നു ഇത്.
ഓപ്പണര്‍ ടോം ലാത്തമിനെ പുറത്താക്കിയതോടെ അശ്വിന് 418 വിക്കറ്റുകളായി. ഇതോടെ 103 ടെസ്റ്റുകളില്‍ 417 വിക്കറ്റുകള്‍ വീഴ്്ത്തിയ സ്പിന്നര്‍ ഹര്ഭജന് സിങ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഇതിഹാസതാരം അനില്‍ കുംബ്ലെയാണ് ടെസ്റ്റ്് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത ബൗളര്‍. കുംബ്ലെ 619 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്
റ്റന്‍ കപില്‍ദേവാണ് രണ്ടാം സ്ഥാനത്ത്. മീഡിയം പേസറായ കപില്‍ദേവ് 434 വിക്കറ്റുകള്‍ നേടി .
ടെസ്റ്റ്് ക്രിക്കറ്റില്‍ നാനൂറില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യ ബൗളറാണ് അശ്വിന്. ലോക ക്രിക്കറ്റിലെ പതിമൂന്നാമനും. പാകിസ്ഥാന് ഇതിഹാസം വസിം അക്രം (414), ഹര്ഭജന് സിങ് എന്നിവരെ മറികടന്നാണ് പതിമൂന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ മത്സരരംഗത്തുളള ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ് അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: