മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ചെന്നൈയിന് എഫ്സിക്ക് തുടര്‍ച്ചയായി രണ്ടാം വിജയം. രണ്ടാം മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ലാലിയന്‍സുല ചങ്തേയും അനിരുദ്ധ ഥാപ്പയുമാണ് ചെന്നൈയിനായി ഗോളുകള്‍ നേടിയത്. നോര്‍ത്ത്് ഈസ്റ്റിന്റെ ഏക ഗോള്‍ ചെന്നൈയിന്റെ ദാനമായിരുന്നു. വിഷാല്‍ കെയ്ത്താണ് സെല്‍ഫ് ഗോള്‍ അടിച്ചത്.
മത്സരത്തിന്റെ നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ചെന്നൈയിന് മുന്നിലെത്തി. ലാലിയന്‍സുല ചങ്തെയാണ് ഗോള്‍ അടിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെന്നൈയിന് 1-0 ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നൈയിന് താരം വിഷാല്‍ കെയ്ത്ത്് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന് ഓപ്പമെത്തി.(1-1). പിന്നീട് വിജയത്തിനായി പൊരുതിക്കളിച്ച ചെന്നൈയിന് 74-ാം മിനിറ്റില്‍ നിര്‍ണായക ഗോളിലൂടെ വിജയം സ്വന്തമാക്കി. അനിരുദ്ധ ഥാപ്പയാണ് സ്കോര്‍ ചെയ്തത്. ബോക്സിന് മധ്യത്തില്‍ നിന്നുള്ള ഥാപ്പയുടെ ഷോട്ട്് നോര്‍ത്ത് ഈ്സ്റ്റ് യുണൈറ്റഡിന്റെ വലയിലേക്ക് കയറി.
ഈ വിജയത്തോടെ ചെന്നൈയിന് എഫ്സി പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേ് എന്നി. രണ്ട് മത്സരങ്ങളില്‍ അവര്ക്ക്് ആറു പോയിന്റായി. എടികെയ്ക്കും രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള എടികെ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ചെന്നൈയിന് ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: