തിരുവനന്തപുരം: ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്. ഇന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 137 വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മാണിക്ക് 96 വോട്ടുകളാണ് ലഭിച്ചത്.
എല്‍ഡിഎഫിന്റെ പോള്‍ ചെയ്ത ഒരു വോട്ടിനെ ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശൂരനാട് രാജശേഖരന് യുഡിഎഫിന്റെ 40 വോട്ടുകളും ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാണെന്നും അതു പരിഗണിക്കരുതെന്നും കാട്ടി യുഡിഎഫ് എംഎല്‍എമാരായ മാത്യു കുഴല്‍നാടനും എന്‍.ഷംസുദീനും പരാതി ഉയര്‍ത്തിയിട്ടുണ്ട്.
ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിക്കുന്നതിന് മുന്നോടിയാണ് ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവെച്ചത്. നേരത്തെ, കോട്ടയം മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ചാണ് ജോസ് ആദ്യം രാജ്യസഭയിലേക്ക് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: