കാണ്‍പൂര്‍: അവസാന നിമിഷം വരെ ആവേശം നീണ്ട പോരാട്ടത്തിനൊടുവില്‍ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് വീരോചിത സമനില. രണ്ടാം ഇന്നിങ്സില്‍ 284 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്റെ 9 വിക്കറ്റുകള്‍ നേടുവാന്‍ സാധിച്ചുവെങ്കിലും അവസാന വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച രച്ചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ന്യൂസിലാന്‍ഡിനെ പരാജയത്തില്‍ നിന്നും രക്ഷിച്ചു.
284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങി. സ്കോര്‍ ഇന്ത്യ 345, 2437, ന്യൂസിലന്‍ഡ് 296, 165/9. ആദ്യ ഇന്നിംഗ്സില്‍ സെഞ്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്ധസെഞ്വറിയും നേടിയ ശ്രേയസ് അയ്യരാണ് മാന്‍ ഓഫ് ദ മാച്ച്
ഒമ്പത് വിക്കറ്റ് നഷ്ടമായശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചു നിന്ന രചിന് രവീന്ദ്രയാണ ്കിവീസിന് സമനില സമ്മാനിച്ചത്
അജാസ് പട്ടേല്‍ 91 പന്തില്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അജാസ് പട്ടേല്‍ 23 പന്തുകള്‍ നേരിട്ട് 2 റണ്‍ നേടി പുറത്താകാതെ നിന്നു. അഞ്ചാം ദിനം അവസാനിക്കാന്‍ സമയം ശേഷിച്ചിരുന്നുവെങ്കിലും 90 ഓവറുകള്‍ക്ക് ശേഷം വെളിച്ചകുറവ് മൂലം അമ്പയര്‍മാര്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
അഞ്ചാം ദിനത്തില്‍ ആദ്യ സെഷനില്‍ മികച്ച പ്രകടനമാണ് ന്യൂസിലാന്‍ഡ് കാഴ്ച്ചവെച്ചത്. ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടം കൂടാതെ 79 റണ്‍സ് ന്യൂസിലാന്‍ഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം സെഷനില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനാണ് കാണ്‍പൂര്‍ സാക്ഷ്യം വഹിച്ചത്. സ്കോര്‍ 118 ല്‍ നില്‍ക്കെ 52 റണ്‍സ് നേടിയ ഓപ്പണര്‍ ടോം ലാതം പുറത്തായതോടെയാണ് ന്യൂസിലാന്‍ഡിന്റെ തകര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലയെങ്കിലും അവസാന വിക്കറ്റിലെ നിര്‍ണായക കൂട്ടുകെട്ട് ന്യൂസിലാന്‍ഡിനെ പരാജയത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 24 റണ്‍സ് നേടി പുറത്തായപ്പോള്‍ സീനിയര്‍ താരം റോസ് ടെയ്ലര്‍ക്ക് 2 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന് മൂന്ന് വിക്കറ്റും അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
രണ്ടാം ഇന്നിങ്സില്‍ 234 റണ്‍സ് നേടിയ 284 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 65 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 61 രീബ്സ് നേടിയ വൃദ്ധിമാന്‍ സാഹയുമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ മികവില്‍ 345 റണ്‍സ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ 296 റണ്‍സിലൊതുക്കി 49 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ട് ഇന്നിങ്സിലും അര്‍ധശതകം നേടിയ ടോം ലാതമാണ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: