മുംബൈ: എയര്‍ടെല്‍ , വോഡാഫോണ്‍ തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ താരിഫ് നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെ റിലയന്‍സ് ജിയോയും പ്രീപെയ്ഡ് നിരക്കുകള്‍ കൂട്ടിയതായി അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 20%ത്തോളമാണ് നിരക്ക് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. നിരക്ക് വര്‍ദ്ധ ഉണ്ടാകുന്നുണ്ടെങ്കിലും കുറവ് നിരക്ക് ജിയോയ്ക്ക് തന്നെ ആണെന്ന് അധികൃതര്‍ അറിയിച്ചു. നമ്മുടെ ഡിജിറ്റല്‍ ലൈഫ് ശക്തപ്പെടണമെങ്കില് നമ്മുടെ ടെലികോം ഇന്‍ഡസ്ട്രി ശക്തിപ്പെടണം. അതിനാല്‍ ഇന്ന് പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണെന്നും അവ ഇന്‍ഡസ്ട്രിയില്‍ തന്നെ ഒന്നാമതാണെന്നും, നല്ല നിലവാരത്തിലുളളവയും കുറഞ്ഞ നിരക്കുമായിരിക്കും ഇതിനെന്നും, ഇതിന്റെ പ്രയോജനങ്ങള്‍ ജിയോ ഉപഭോക്താക്കള്‍ക്കെല്ലാം ലഭിക്കുമെന്നും കമ്പനി പറയുന്നു.
പുതിയ പ്ലാനുകള്‍ പ്രകാരം 28 ദിവസത്തേക്കുളള 3 ജിബി ഡേറ്റ പാക്കിന് 75 ആയിരുന്നത് 91 ലേക്ക് ഉയര്‍ത്തി, 2 ജിബി ഡേറ്റക്ക് ഒപ്പം 300 മെസേജുകളും സൗജന്യ വോയ്സ് കോളും ഉളളവക്ക് 129ല്‍ നിന്ന് 155 ലേക്കും തുടങ്ങി ഒരു വര്‍ഷത്തേക്കുളള 2ജിബി ഡേറ്റാ പായ്ക്കിന് 2399ല്‍ നിന്ന് 2879ലേക്കുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ജിയോയുടെ അഭിപ്രായപ്രകാരം മറ്റ് മൊബൈല്‍ സര്‍വീസുകളെ അപേക്ഷിച്ച് ജിയോ വളരെ താഴ്ന്ന നിരക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അധിക ഡേറ്റക്ക് നിരക്ക് കൂടുതലാണ്. 6ജിബി ഡേറ്റ പാക്കിന് 51ല്‍ നിന്ന് 61ലേക്ക് ഉയര്‍ന്നു, 12ജിബിക്ക് 101ല്‍ നിന്ന് 121, 50 ജിബിയ്ക്ക് 251ല്‍ നിന്ന് 301 ലേക്കുമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: