ന്യൂദല്‍ഹി: ബിജെപി കോട്ട പൊളിക്കാന്‍ എത്തിയ തൃണമൂലിന്റെ മുസ്ലിം പ്രീണന കാര്‍ഡ് ത്രിപുരയിലെ വോട്ടര്‍മാര്‍ തള്ളി. മുസ്ലിംവോട്ടര്‍മാര്‍ കൂടി ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചതാണ് ഞായറാഴ്ച ത്രിപുര തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ഫലം തൃണമൂലിനെ നാണം കെട്ട തോല്‍വിയിലേക്ക് നയിച്ചത്.
മാധ്യമങ്ങള്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെയും ബിജെപിയ്ക്കെതിരെയും ശക്തമായ പ്രചാരണം അഴിച്ചുവിട്ട തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. മനപൂര്‍വ്വം ബിജെപി വര്‍ഗ്ഗീയ കലാപമുണ്ടാക്കി മുസ്ലിങ്ങളെ കൊന്നൊടുക്കുന്നു എന്നുവരെ മാധ്യമങ്ങളില്‍ വ്യാജ പ്രചാരമുണ്ടായി. എന്നാല്‍ ത്രിപുരയിലെ മുസ്ലിം വോട്ടര്‍മാര്‍ തന്നെ ഈ മാധ്യമനുണകള്‍ അപ്പാടെ തള്ളുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന സൂചന.
മുസ്ലിം ജനത തിങ്ങിപ്പാര്‍ക്കുന്ന സോനാമുറ, കൈലാഷ് നഗര്‍ പ്രദേശങ്ങളില്‍ വരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സോനാമുറയില്‍ നാല് വാര്‍ഡുകളില്‍ തൃണമൂല്‍ മൂന്നാം സ്ഥാനത്തായി. സിപിഎമ്മാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്.
കൈലാസഹറിലെ മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളിലും ബിജെപിക്ക് അനുകൂലമായിരുന്നു ഫലം. അഗര്‍ത്തല അഞ്ചാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ശ്യാമല്‍ പാല് മൂന്നാം സ്ഥാനത്തായി. അഗര്‍ത്തലയിലെ തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടയില് ബിജെപിയും തൃണമൂലും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടല്‍ ഉണ്ടായത് കഴിഞ്ഞ ആഴ്ചയിലാണ്.
ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൊത്തില്‍ 329 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 20വര്‍ഷം തുടര്‍ച്ചയായി ത്രിപുര ഭരിച്ച സിപിഎം 197 സീറ്റുകളില്‍ മത്സരിച്ചെങ്കിലും മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയം നേടിയത്. തൃണമൂലിന് ആകെ ലഭിച്ചത് ഒരു സീറ്റ് മാത്രം. കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയിക്കാനായില്ല.
കനത്ത സുരക്ഷാവലയത്തിലായിരുന്നു വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. വോട്ടണ്ണല്‍ നടന്ന ഞായറാഴ്ച ഡ്രൈ ഡേ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: