Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ മതപരിവര്‍ത്തനത്തെ വെള്ളപൂശുന്ന പട്ടണം ഖനനം; ക്രിസ്തീയതയും കമ്മ്യൂണിസവും കൈകോര്‍ക്കുന്ന ഖനനത്തിന് എങ്ങിനെ ലൈസന്‍സ് കിട്ടി?

സെന്റെ തോമസിന്റെ കേരള സന്ദര്‍ശനത്തെ സ്ഥാപിച്ചെടുക്കാനും ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ ന്യായീരിക്കാനും ആദ്യകാല ക്രിസ്തീയ മത ചരിത്രത്തെ വാഴ്‌ത്തിക്കാട്ടാനും നടന്നുവരുന്ന പട്ടണം പര്യവേക്ഷണത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 07:07 pm IST
in Kerala

തിരുവനന്തപുരം: സെന്റെ തോമസിന്റെ കേരള സന്ദര്‍ശനത്തെ സ്ഥാപിച്ചെടുക്കാനും ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ ന്യായീരിക്കാനും ആദ്യകാല ക്രിസ്തീയ മത ചരിത്രത്തെ വാഴ്‌ത്തിക്കാട്ടാനും നടന്നുവരുന്ന പട്ടണം പര്യവേക്ഷണത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പട്ടണം ഉല്‍ഖനനത്തിന് പാമ എന്ന ക്രിസ്തീയ ചായ് വുള്ള സംഘടനയ്‌ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ അംഗീകാരം നല്‍കിയതിനെയും പുരാവസ്തുഗവേഷകനും ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി അക്കാദമിക് സമിതി അംഗവുമായ ബി.എസ്. ഹരിശങ്കര്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നു.

സാംസ്‌കാരികവകുപ്പിനെയും സാംസ്‌കാരിക മന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചാണ് പി.ജി. ചെറിയാന്‍ ഡയറക്ടറായ പാമ എന്ന എന്‍ജിഒ സംഘടന പട്ടണം പര്യവേക്ഷണത്തിനുള്ള ലൈസന്‍സ് ഈ വര്‍ഷവും നേടിയെടുത്തതെന്ന് ആരോപണമുണ്ട്. ഈ പര്യവേക്ഷണത്തിലെ കണ്ടെത്തലുകള്‍ പി.ജെ. ചെറിയാന്‍ സീറോ മലബാര്‍ സഭയിലും മുംബൈയിലും തിരുവല്ലയിലും അവതരിപ്പിച്ചിട്ടുണ്ടെന്നും  ആദ്യകാല ക്രിസ്തീയസഭയുടെ കേരളാചരിത്രത്തെ മഹത്വവല്‍ക്കരിക്കാനുള്ള പുരാവസ്തു തെളിവുകള്‍ കണ്ടെത്തുകയാണ് പര്യവേക്ഷണ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു.

സുപ്രധാന ആര്‍ക്കിയോളജിസ്റ്റുകളായ പ്രൊഫ. ദിലീപ് ചക്രവര്‍ത്തി പട്ടണം പര്യവേക്ഷണത്തെ 2004ല്‍ “ആദ്യം രാജ്യം” എന്ന ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഡെക്കാന്‍ കൊളേജിലെ പ്രൊഫസര്‍ വസന്ത് ഷിന്‍ഡേയും സുപ്രധാന പുരാവസ്തുഗവേഷകരായ ആര്‍.നാഗസ്വാമി, എ. സുന്ദര, ടി. സത്യമൂര്‍ത്തി എന്നിവരും പട്ടണം പര്യവേക്ഷണത്തെ വിമര്‍ശിച്ചിട്ടുണ്ട്.

വാസ്തവത്തില്‍ പാമ എന്ന എന്‍ജിഒയില്‍ ആര്‍ക്കിയോളജിയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ആരും ഇല്ല. പുരാവസ്തു പര്യവേക്ഷണം നടത്താനുള്ള അനുഭവപരിചയമോ അക്കാദമിക് യോഗ്യതയോ ഉള്ള ആരും പാമ എന്ന സംഘടനയില്‍ ഇല്ലെന്നും പരാതിയുണ്ട്. പാമയുടെ ചെയര്‍പേഴ്‌സണ്‍ ആര്‍വിജി മേനോന്‍ എഞ്ചിനീയറിംഗിലെ അക്കാദമിക് വിദഗ്ധനാണ്. പി.ജെ. ചെറിയാനാകട്ടെ ഡോക്ടറേറ്റ് നേടിയത് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനത്തിനാണ്. ഇദ്ദേഹത്തിന്റെ എംഎയും എംഫിലും ചരിത്രത്തിലാണ്. ഇദ്ദേഹത്തിനും പുരാവസ്തുവില്‍ യോഗ്യതയൊന്നുമില്ല.

പാമയുടെ പ്രചോദനം കാറല്‍ മാര്‍ക്‌സും അന്റോണിയോ ഗ്രാംഷിയും ഡിഡി കൊസാംബിയും പോലുള്ള കമ്മ്യൂണിസ്റ്റ് തത്വചിന്തകരാണ്. പുരാവസ്തുവിദഗ്ധരില്ലാത്ത ഒരു സംഘടനയ്‌ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഖനനം നടത്താന്‍ അനുമതി നല്‍കിയതിന് പിന്നിലെ രഹസ്യമെന്തെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. ഒന്നുകില്‍ ഇടതുപക്ഷ ദര്‍ശനങ്ങളുടെ മേല്‍വിലാസം, അതല്ലെങ്കില്‍ കേരളത്തിലെ സാംസ്‌കാരികവകുപ്പിനെയോ സാംസ്‌കാരിക മന്ത്രിയെയോ തെറ്റിദ്ധരിപ്പിക്കല്‍- ഇതില്‍ രണ്ടിലേതെങ്കിലുമൊന്നാണ് ഈ ലൈസന്‍സ് നല്‍കിയതിന്റെ  പിന്നിലെന്ന് ബി.എസ് ഹരിശങ്കര്‍ ആരോപിക്കുന്നു.

ഇവരുടെ പര്യവേക്ഷണ രീതിയ്‌ക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. അതുപോലെ ഉല്‍ഖനനത്തില്‍ കണ്ടെടുക്കപ്പെട്ടെന്ന് അവകാശപ്പെടുന്ന പുരാവസ്തുക്കളുടെ വ്ിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. ഏത് കലഘട്ടത്തിലെ പ്രദേശമാണ് ഖനനത്തിന് വിധേയമാക്കുന്നത് എന്ന് പോലും ഇവര്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഇവരുടെ ആര്‍ക്കിയോളജി പഠനത്തില്‍ ലാബ് പഠനമോ ഫീല്‍വര്‍ക്കോ കാര്യമായി ഇല്ലെന്നും പറയുന്നു. ഇത് ദേശീയ സുരക്ഷയെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളും ഉയര്‍ത്തുന്നു.

പാമയ്‌ക്ക് അവരുടെ ഗവേഷണത്തില്‍ പിന്തുണ നല്‍കുന്ന പ്രധാനി ജോര്‍ജ് സോറോസ് എന്ന കോടീശ്വരനായ ഇടതുചിന്തകന്‍ എന്ന് അവകാശപ്പെടുന്ന ക്രിസ്തീയത പ്രചരിപ്പിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹം കശ്മീരിലെ വിഘടനവാദത്തെ പിന്തുണയ്‌ക്കുകയും മോദിയുടെ ദേശീയതയെ വിമര്‍ശിക്കുകയും ചെയ്തതിന് തെളിവുകളുണ്ട്. ഇദ്ദേഹം പട്ടണം ഉല്‍ഖനനത്തെ പിന്തുണയ്‌ക്കുന്നുണ്ട്. കമ്മ്യൂണിസത്തെയും ക്രിസ്ത്യന്‍ പള്ളികളെയും തമ്മില്‍ കൂട്ടിയിണക്കുന്നതില്‍ മധ്യസ്ഥനായി നില്‍ക്കുന്നയാളാണ് സോറോസ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (സിഇയു) സ്ഥാപിച്ച വ്യക്തിയാണ് സോറോസ്. ഇത് ഇടതു ബുദ്ധീജിവികളുടെ റിക്രൂട്ട്‌മെന്‍റും പരിശീലനവും നല്‍കുന്ന കേന്ദ്രമാണ്.

ഈ സിഇയു ആണ് കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചുമായി(കെസിഎച്ച് ആര്‍) ചേര്‍ന്ന് ഇടതുഭരണകാലത്ത് വലിയൊരു പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി മധ്യകാല ക്രിസ്തീയ പണ്ഡിതനായ സിഇയുവിലെ പ്രൊഫ. ഇസ്റ്റ്വാന്‍ പെര്‍സിയും പട്ടണം ഉല്‍ഖനനത്തിന്റെ രക്ഷാധികാരിയായി രംഗത്തുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍മതത്തിന്റെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് വിശദമാക്കുന്ന പ്രഭാഷണം പ്രൊഫ. പെര്‍സി തിരുവനന്തപുരത്ത് 2008ല്‍ നടത്തിയിട്ടുണ്ട്. പട്ടണം ഉല്‍ഖനനത്തിന്റെ ഭാഗമായുള്ള മുസിരിസ് ഹെറിറ്റേജ് പദ്ധതിയെക്കുറിച്ചുള്ള പ്രൊഫ. പെഴ്‌സിയുടെ വാക്കുകള്‍ നോക്കു: ‘പാരമ്പര്യമനുസരിച്ച്, മുസിരിസ് എന്ന തുറമുഖത്തിലും വിശുദ്ധ സെന്‍റ് തോമസ് വന്നിറങ്ങിയിട്ടുണ്ട്. ഇവിടെയാണ് തദ്ദേശീയമായ ദക്ഷിണേന്ത്യന്‍ ക്രിസ്തീയതയുടെ തുടക്കം സംബന്ധിച്ച ഇതിഹാസങ്ങള്‍ ഉണ്ടാകുന്നത്. ഈ കണ്ടെത്തലുകള്‍ വിജ്ഞാനത്തിന്റെ പുതിയ കാഴ്ചപ്പാടുകള്‍ തുറന്നുതരുന്നു…ഇത്തരം കണ്ടെത്തലുകളുടെ തുടര്‍ച്ചയ്‌ക്ക് എന്റെ സര്‍വ്വവിധ ഭാവുകങ്ങളും’.

ഇപ്പോള്‍ പട്ടണം ഉല്‍ഖനനം പൊടുന്നനെ തമിഴ്‌നാട്ടിലെ കീഴാടി പുരാവസ്തു ഖനനപ്രദേശവുമായി ബന്ധപ്പെടുത്തപ്പെട്ടിരിക്കുകയാണ്. കീഴാടിയിലെ ഉല്‍ഖനനം ശരിക്കും നിയന്ത്രിക്കുന്നത് ഫാദര്‍ ഗാസ്പര്‍ രാജ് ആണ്. തീവ്രവാദികളുമായി ബന്ധമുള്ള മിഷണറിയാണെന്നു വരെ ഇദ്ദേഹത്തിനെതിരെ വിമര്‍ശനമുണ്ട്. എല്‍ടിടിഇയെ ഇദ്ദേഹം പിന്തുണച്ചതായും പറയപ്പെടുന്നു. കീഴാടിയുടെ രക്ഷാധികാരിയായി കെ.രാജന്‍ പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതിയിലുണ്ട്. കെ.രാജന്‍ ഫാദര്‍ ഗാസ്പര്‍ രാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. തമിഴ് മയ്യം എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ കൂടിയാണ് ഗാസ്പര്‍ രാജ്. രാജനാണ് കേരളത്തിലെ പട്ടണത്തിലെയും തമിഴ്നാട്ടിലെ കീഴാടിയിലെയും ഉല്‍ഖനനത്തെ പരസ്പരം ബന്ധപ്പെടുത്തുന്നതില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത്. – ബി.എസ്. ഹരിശങ്കര്‍ വാദിക്കുന്നു.  

പട്ടണം ഉല്‍ഖനനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റൊരാള്‍ ഹിന്ദുവിരുദ്ധ ചിന്തകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം അധ്യാപകനുമായ സുനില്‍ പി ഇളയിടമാണ്. മഹാഭാരതത്തിനും ഭഗവദ്ഗീതയ്‌ക്കുമെതിരെ അഹോരാത്രം പണിയെടുക്കുന്ന ഇടത് ചിന്തകന്‍ കൂടിയാണ് സുനില്‍ പി. ഇളയിടം. പട്ടണം ഉല്‍ഖനനത്തിന് പിന്നീലെ ഇടത്-ക്രിസ്ത്യന്‍ ഗൂഢാലോചന തുറന്നുകാട്ടാന്‍ സാംസ്‌കാരിക മന്ത്രാലയം ഉടനെ ഇടപെടണമെന്നും പട്ടണം ഉല്‍ഖനനത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നല്കിയ ലൈസന്‍സ് റദ്ദാക്കണമെന്നും ബി.എസ്. ഹരിശങ്കര്‍ അഭിപ്രായപ്പെടുന്നു.

Tags: പട്ടണം ഉത്ഖനനംസെന്‍റ് തോമസ്പി.ജെ. ചെറിയാന്‍ക്രിസ്ത്യന്‍ പള്ളികീഴാടി ഉല്‍ഖനനംമതപരിവര്‍ത്തനംക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരകജോര്‍ജ്ജ് സോറോസ്മുസിരിസ്Sunil P Ilayidomക്രൈസ്തവവല്‍ക്കരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

Kerala

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

Kerala

മഹാഭാരതത്തിനെ ഇകഴ്‌ത്തി സുനില്‍ പി ഇളയിടം; നിശ്ചിതമായ ഒരു ഗ്രന്ഥമല്ല. മഹാഭാരതമെന്ന് ഇളയിടം

World

പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റുന്നു; ഈ റാക്കറ്റിന് പിന്നിലെ പ്രധാനി പീര്‍ ഹാഫീസ് ഗുലാം മുഹമ്മദ് സോഹോ എന്ന ബാബ സായി

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.