കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ലിമിറ്റഡ് എക്സിക്യൂട്ടീവ് (ഹൈഡ്രോ) മെക്കാനിക്കല്‍ (ഒഴിവുകള്‍-5), സിവില്‍ (10) തസ്തികയിലേക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. നാലു വര്‍ഷത്തേക്കാണ് നിയമനം. ഉത്തരാഖണ്ഡിലെ തപോവന്‍ വിഷ്ണുഗഢ് ഹൈഡ്രോപവര്‍ പ്രോജക്ടിലാണ് അവസരം.
മെക്കാനിക്കല്‍/സിവില്‍ ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും ഹൈഡ്രോപവര്‍ പ്രോജക്ട്സില്‍ കണ്‍സ്ട്രക്ഷന്‍/എറക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ntpc.co.in/careers ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 30 വരെ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: