മുസാഫര്‍ബാദ് (പിഒകെ): പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്നു. ഗ്യാസ് സിലിണ്ടറിന് 2500 രൂപയാണ് വില. പഞ്ചാസാരയ്ക്കാകട്ടെ 140 രൂപയും. പിഒകെയില്‍ ജനജീവിതം ദുരിതപൂര്‍ണ്ണമായതോടെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
വിലവര്‍ധനവിനെതിരെ വ്യാപക പ്രതിഷേധമാണ് ഇമ്രാന് ഖാന് നേരിടേണ്ടി വരുന്നത്. പ്രതിപക്ഷ സഖ്യമായ പാകിസ്ഥാന് ഡെമോക്രാറ്റിക് മൂവ്മെന്റ് വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ദുര്‍ഭരണം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും സഖ്യം ആവശ്യപ്പെട്ടു. ഇമ്രാന് ഖാന് പത്ത് ദശലക്ഷം തൊഴിലാണ് വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ഒന്നും നടന്നില്ല. വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്നും മുസാഫര്‍ബാദ് സ്വദേശി പറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമാണ്, വേതനം ലഭിക്കുന്നുമില്ല. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില അഭൂതപൂര്‍വ്വമായാണ് ഉയര്‍ന്നിരിക്കുന്നത്. നാണ്യപ്പെരുപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്താണ് പാകിസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: