Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞിനെ തന്നില്‍ നിന്നും അവനെ അകറ്റിയവര്‍ക്കെതിരെയുള്ള പോരാട്ടം തുടരും; അന്ധ്രാ ദമ്പതികള്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്ന് അനുപമ

ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ഷിജു ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2021, 09:47 am IST
in Kerala

തിരുവനന്തപുരം : ചട്ടങ്ങള്‍ മറികടന്ന് കുഞ്ഞിനെ ദത്ത് നല്‍കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമര പരിപാടി തുടരുമെന്ന് അനുപമ. കുഞ്ഞിനെ കോടതി തിരിച്ചു നല്‍കിയെങ്കിലും തന്നില്‍ നിന്നും അവനെ അകറ്റിയവര്‍ക്കെതിരെയുള്ള പോരാട്ടം തുടരും. സമര സമിതിയുമായി കൂടിയാലോചിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അനുപമ പ്രതികരിച്ചു.  

കുഞ്ഞ് തന്റേതാണെന്ന് അറിയിച്ചും നിയമങ്ങള്‍ മറികടന്ന് ദത്ത് നല്‍കിയ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ഇര്‍ക്കെതിരെയുള്ള തുടര്‍ സമരപരിപാടി സംബന്ധിച്ച് ഇന്ന് പ്രഖ്യാപിക്കും.  

കഴിഞ്ഞ മൂന്ന് മാസത്തോളം തന്റെ കുഞ്ഞിനെ സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്ര ദമ്പതിമാര്‍ക്ക് അനുപമ നന്ദി അറിയിച്ചു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. തന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അവര്‍ക്ക് എപ്പോള്‍ വന്നാലും കുഞ്ഞിന കാണാവുന്നതാണെന്നും അനുപമ പറഞ്ഞു.  

വിഷയത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടില്‍  ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി പരാമര്‍ശിക്കുന്നുണ്ട്. കുഞ്ഞിനെ ദത്ത് നല്‍കിയതല്ല, തട്ടിയെടുത്ത് കടത്തിയതുതന്നെയെന്ന് സ്ഥിരീകരിച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്.

അനുപമയുടെ അച്ഛന്‍ സിപിഎം നേതാവു കൂടിയായ ജയചന്ദ്രനു വേണ്ടി പാര്‍ട്ടി അറിഞ്ഞ്, സര്‍ക്കാര്‍ ഒത്താശയോടെ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് കുഞ്ഞിനെ നാടുകടത്തിയെന്ന് വ്യക്തമാക്കുന്നതാണ് വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമയുടെ  റിപ്പോര്‍ട്ട്. ദത്ത് നല്കി നാലാം നാള്‍ അനുപമ അവകാശവാദമുന്നയിച്ച് എത്തിയിട്ടും നടപടികളുമായി മുന്നോട്ടു പോയെന്നാണ് വനിത ശിശുവികസന ഡയറക്ടറുടെ കണ്ടെത്തല്‍.  

അതേസമയം സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവര്‍ത്തിച്ചു. ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ഷിജു ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ശിശുക്ഷേമ സമിതി എന്തെങ്കിലും തെറ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ട് തന്റെ ശ്രദ്ധയിലില്ല. 

ബുധനാഴ്ച കുടുംബ കോടതി ദത്തുമായി ബന്ധപ്പെട്ട വിധി പറഞ്ഞു. ആ വിധിയില്‍ സമിതിയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഷിജുഖാന്‍ സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് തിരുത്താന്‍ തയ്യാറായിട്ടില്ല. അമ്മയ്‌ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കംമുതലുള്ള സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും നിലപാടെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

Tags: ശിശുക്ഷേമ സമിതിഅനുപമ അജിത്ത്ഷിജു ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞിന് ‘നവംബർ’ എന്ന് പേരിട്ടു

Kerala

അമ്മത്തൊട്ടിലില്‍ ഇന്നെത്തിയത് മൂന്ന് പെണ്‍മണികള്‍; വീണ, അക്ഷര, അഹിംസ

Kerala

ബാലസംഘം നേതാവിന്റെ പരാതിയിൽ ജില്ലാ കൺവീനറെ മാറ്റി; ആരോപണ വിധേയൻ ശിശുക്ഷേമ സമിതിയുടെ ട്രഷറർ സ്ഥാനത്ത് തുടരുന്നു

Kerala

ആരോപണ വിധേയന്‍ ശിശുക്ഷേമ സമിതിയുടെ ട്രഷറര്‍ സ്ഥാനത്ത് തുടരുന്നു

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ നല്‍കിയത് സ്വമേധയാ, സാമ്പത്തിക ഇടപാടുകളില്ല; കുഞ്ഞിനെ സംരക്ഷിക്കാന്‍ പ്രയാസങ്ങള്‍ ഉണ്ടായിരുന്നെന്ന് പിതാവ്

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.