മുംബൈ: ബോളിവുഡ് നടി കങ്കണയ്ക്ക് മേല്‍ ചൊവ്വാഴ്ച സിഖ് സംഘടനയുടെ പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് കേസ് ചുമത്തി. ഏതാണ്ടെല്ലാം ദിവസവും എന്നോണം തനിയ്ക്കെതിര കേസെടുക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികാരനടപടിയെ ബുധനാഴ്ച ട്വിറ്ററിലൂടെ കങ്കണ പരിഹസിച്ചു.
ഇതിനായി 2014ലെ ഒരു ഫോട്ടോഷൂട്ടില്‍ ഉപയോഗിച്ച ഒരു ഗ്ലാസില്‍ മദ്യ നിറച്ച ഗ്ലാസുമായി പോസ് ചെയ്യുന്ന സ്വന്തം ഫോട്ടോയാണ് കങ്കണ ഉപയോഗിച്ചത്. ഈ ഫോട്ടോയുടെ അടിക്കുറിപ്പാണ് ഏറെ രസകരം- ‘മറ്റൊരു ദിവസം, മറ്റൊരു കേസ്. ഇനിയെങ്ങാന്‍ അവന് എന്ന അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ ഇതായിരിക്കും എന്റെ മൂഡ്’- ഇങ്ങിനെയായിരുന്നു കങ്കണ പ്രതികരിച്ചത്.
സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പൊലീസ് കങ്കണയ്ക്കെതിരെ കേസെടുത്തത്. കാര്‍ഷിക സമരത്തെ വിമര്‍ശിച്ച് സമരം ചെയ്യുന്നവര്‍ ഖാലിസ്ഥാന്‍ വാദികളാണെന്ന് കങ്കണ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ജീന്ദര്‍ സിങ് സിര്‍സ കങ്കണയ്ക്കെതിരെ പരാതി നല്‍കിയത്. സിഖ് സമുദായത്തെ മുഴുവന്‍ ഖാലിസ്ഥാന്‍ വാദികളെന്ന് കങ്കണ അടച്ചാക്ഷേപിച്ചു എന്ന് പറഞ്ഞായിരുന്നു സിഖ് നേതാക്കളുടെ പരാതി. ഈ പരാതിയിന്മേലാണ് കേസെടുത്തത്.
കടുത്ത മോദി ഭക്തയും ബിജെപി വക്താവുമായ നടി കങ്കണയെ പല രീതിയില്‍ വേട്ടയാടുകയാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍. പല കേസുകളില്‍ കുടുക്കിയും പൊലീസ് കേസ് ചുമത്തിയും മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ കങ്കണയുടെ നാവടപ്പിക്കാനാണ് ശ്രമം. ജാവേദ് അക്തര്‍ നല്കിയ അപകീര്‍ത്തികേസും കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: