ന്യൂദല്‍ഹി : പുതിയതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഇതിനായുള്ള ബില്‍ ഇനി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ചത്.
വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് കൊണ്ടുവരിക. ഇത് ഈ മാസം 29 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. ശൈത്യകാല സമ്മേളനം തുടങ്ങുമ്പോള്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുള്‍പ്പടെ 26 ബില്ലുകളാണ് കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.
ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന കാരണവും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കും. തുടര്‍ന്ന് ഇതില്‍ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: