Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞ് യഥാര്‍ത്ഥ അമ്മയുടെ കൈകളിലേക്ക്: അനുപമയ്‌ക്കും അജിത്തിനും കുഞ്ഞിനെ വിട്ടു നല്‍കി കോടതി; നീതി ലഭിച്ചത് എട്ടുമാസത്തെ പോരാട്ടങ്ങള്‍ക്ക് ശേഷം

കേസ് ഇതിന് മുമ്പ് 30ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ അമ്മയുടെ വികാരം മുന്‍ നിര്‍ത്തി കോടതി കേസ് പെട്ടന്ന് പരിഗണിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 03:47 pm IST
in Kerala

തിരുവനന്തപുരം : ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷം കുഞ്ഞിനെ അനുപമയ്‌ക്ക് തിരിച്ചു നല്‍കി തിരുവനന്തപുരം കുടുംബ കോടതി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഡിഎന്‍എ പരിശോധനാ ഫലവും വകുപ്പുതല അന്വേഷണവും അടങ്ങുന്ന റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം കോടതി കേസ് പരിഗണിക്കുകയും കുഞ്ഞിനെ അനുപമയ്‌ക്കും പങ്കാളി അജിത്തിനും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. 

എട്ട് മാസം നീണ്ട് നിന്ന പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അനുപമയ്‌ക്കും അജിത്തിനും കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്.  ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിച്ച് കുഞ്ഞിന്റെ വൈദ്യ പരിശോധന നടത്തുകയും അനുപമയെ ചേംബറിലേക്ക് വിളിപ്പിച്ചു. അതിനുശേഷം ഓപ്പണ്‍ കോടതി ചേര്‍ന്നാണ് കുഞ്ഞിനെ വിട്ട് നല്‍കിയത്. 

കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ ദമ്പതികളില്‍ നിന്നും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിക്കുകയും ഡിഎന്‍എ പരിശോധന നടത്തുകയുമായിരുന്നു. ഇതില്‍ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേയുമാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയും സംഭവത്തിലെ വകുപ്പുതല റിപ്പോര്‍ട്ട് അടക്കം ഇത് രാവിലെ കോടതിയില്‍ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് കേസ് ഇന്ന് തന്നെ പരിഗണിക്കാന്‍ കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ അനുപമയുടെ വികാരം പരിഗണിച്ച് കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ച കോടതി കുഞ്ഞിനെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുഞ്ഞിനെ പാര്‍പ്പിച്ചിരുന്ന നിര്‍മ്മല ശിശുഭവനില്‍ നിന്നും കോടതിയില്‍ എത്തിക്കുകുയും നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറുകയായിരുന്നു.  

കേസ് ഇതിന് മുമ്പ് 30ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ അമ്മയുടെ വികാരം മുന്‍ നിര്‍ത്തി കോടതി കേസ് പെട്ടന്ന് പരിഗണിക്കുകയായിരുന്നു. സമരപ്പന്തലില്‍ നിന്നാണ് അനുപമയും അജിത്തും കോടതിയിലേക്ക് എത്തിയത്.  

അതേസമയം കുഞ്ഞിനെ അനുപമയ്‌ക്ക് വിട്ട് നല്‍കിയതോടെ ഇതോടെ സിഡബ്ല്യൂസി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്‌ളറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദായി. കുഞ്ഞ് അനുപമയും പങ്കാളി അജിത്തിന്റേതും ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ സാധ്യത ഇല്ലാതായി.  

അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായതായും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഉണ്ടായ വീഴ്ചകള്‍ അക്കമിട്ട് പറയുന്നുണ്ട്.  

ദത്തുനല്‍കി മൂന്നാംദിവസം അനുപമ പരാതി നല്‍കിയിട്ടും ശിശുക്ഷേമ സമിതി ഒന്നും ചെയ്തില്ല. ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിറ്റിങ് നടത്തിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ദത്ത് തടഞ്ഞില്ല. കുഞ്ഞിനെ കിട്ടിയ ഉടന്‍ അജിത്ത് ശിശുക്ഷേമ സമിതിയില്‍ വന്നതിന്റെ രേഖകള്‍ ചുരണ്ടി മാറ്റി.  

2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമ സമിതിയില്‍ എത്തുന്നത്. ഓഗസ്റ്റ് ഏഴിനാണ് കുഞ്ഞിനെ ദത്ത് നല്‍കുന്നത്. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ മുന്നിലും എത്തി. ഈ തെളിവുകളെല്ലാം അധികൃതര്‍ നശിപ്പിച്ചു. ദത്ത് കൊടുത്തതിന്റെ നാലാംനാള്‍ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ല്യൂസി ഉത്തരവുമായി ശിശുക്ഷേമസമിതിയില്‍ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാന്‍ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയില്‍ ദത്ത് സ്ഥിരപ്പെടുത്താന്‍ സമിതി കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിഡബ്ല്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിങ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പോലീസിനെ അറിയിക്കാനോ സിഡബ്ല്യൂസി തയ്യാറായില്ല. ഏപ്രില്‍ 19ന് അനുപമ പേരൂര്‍ക്കട പോലീസിലും പരാതി നല്‍കി. നാല് മാസം കഴിഞ്ഞിട്ട് അവരും നടപടി കൈക്കൊണ്ടില്ല്

അതേസമയം പോലീസില്‍ പരാതി നല്‍കിയിട്ടും ദത്ത് കൊടുക്കുന്നത് വരെ അനുപമ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്റെ ഉത്തരവാദികള്‍ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും ആണെന്ന് അടിവരയിടുന്നതാണ് ടിവി അനുപമയുടെ റിപ്പോര്‍ട്ട്.  

Tags: ശിശുക്ഷേമ സമിതിവഞ്ചിയൂര്‍ കോടതിഅനുപമ അജിത്ത്ഷിജു ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞിന് ‘നവംബർ’ എന്ന് പേരിട്ടു

Kerala

അമ്മത്തൊട്ടിലില്‍ ഇന്നെത്തിയത് മൂന്ന് പെണ്‍മണികള്‍; വീണ, അക്ഷര, അഹിംസ

Kerala

ബാലസംഘം നേതാവിന്റെ പരാതിയിൽ ജില്ലാ കൺവീനറെ മാറ്റി; ആരോപണ വിധേയൻ ശിശുക്ഷേമ സമിതിയുടെ ട്രഷറർ സ്ഥാനത്ത് തുടരുന്നു

Kerala

ആരോപണ വിധേയന്‍ ശിശുക്ഷേമ സമിതിയുടെ ട്രഷറര്‍ സ്ഥാനത്ത് തുടരുന്നു

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയെ നല്‍കിയത് സ്വമേധയാ, സാമ്പത്തിക ഇടപാടുകളില്ല; കുഞ്ഞിനെ സംരക്ഷിക്കാന്‍ പ്രയാസങ്ങള്‍ ഉണ്ടായിരുന്നെന്ന് പിതാവ്

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.