ജെറുസലേം: സൈനികരുടെ സുരക്ഷക്കായി യുദ്ധമുഖത്തേക്ക് ഇസ്രായേല്‍ റോബോട്ടുകളെ ഇറക്കുന്നു. ഇസ്രായേല്‍ പ്രധിരോധ മേഖല കമ്പനികളായ എല്‍ഹിറ്റ് സിസ്റ്റംസും, റോബോട്ടിക്സ് കമ്പനിയായ റോബോട്ടീമുമാണ് പദ്ധതിക്ക് പിന്നില്‍. ദുര്‍ഘടമായ സ്ഥലങ്ങളില്‍ സൈനികരുടെ ജീവന് ഭീഷണിയാകുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയില്‍ ആദ്യമായി നിര്‍മ്മിക്കുന്നത് റൂക്-യുജിവി എന്ന റോബട്ടിക് വാഹനമാണ്.
നൂതന ഡിസൈനും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലുമാണ് റോബോട്ട് പ്രവർത്തിക്കുക. ആറു ചക്രങ്ങളുളള കവചിത വാഹനമായ ഈ റോബോട്ട് സോഫ്റ്റവെയര്‍ അധിഷ്ടിതമായതിനാല്‍ നിയന്ത്രിക്കാനും എളുപ്പമാണ്. ഇതില്‍ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ശത്രുക്കളുമായി പോരാടാനും സാധിക്കും. പരിക്കേറ്റ സൈനികരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക, ആയുധങ്ങൾ തീരുമ്പോള്‍ എത്തിക്കുക തുടങ്ങിയവക്കും ഇവയെ ഉപയോഗിക്കാന്‍ സാധിക്കും. ദുര്‍ഘടങ്ങളായ പ്രദേശങ്ങളായ പാറക്കെട്ടുകള്‍, മഞ്ഞു നിറഞ്ഞ പ്രദേശം, മരുഭൂമി ചെളിമണ്ണ് എന്നിവിടങ്ങളില്‍ ശക്തമായി പ്രവര്‍ത്തിക്കുവാനും സാധിക്കും.
നേരത്തേ ഇതിന്റെ മോഡലുകള്‍ നിര്‍മ്മിച്ചിരുന്നു, ഇതിന്റെ പ്രവര്‍ത്തനവും മറ്റും കണക്കിലെടുത്താണ് റൂക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭാരം 1200 കിലോയാണ്. മണിക്കൂറില്‍ 30 കിലോ മീറ്റര്‍ സ്പീഡില്‍ പ്രവര്‍ത്തിക്കും.ഒറ്റ ചര്ജ്ജിങ്ങില് എട്ടുമണിക്കൂര്‍ ബാറ്ററി നിലനില്ക്കും.ടോര്‍ച്ച് എക്സ് എന്ന നിയന്ത്രണസംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരാള്‍ക്ക ഒന്നിലധികം റൂക്കുകളെ നിയന്ത്രിക്കാന്‍ സാധിക്കും. റോബോടീം കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്. അമേരിക്കയിലും ഇസ്രയേലിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്നു ലക്ഷം യുഎസ് ഡോളര്‍ ആണ് ഇതിന്റെ വില.ഇസ്രയേലിന്റെ യുദ്ധസംവിധാനങ്ങള്‍ പല രാജ്യങ്ങളും വാങ്ങാറുണ്ട്. യുദ്ധരംഗത്തെ ആയുധ കച്ചവടത്തിൽ ഇസ്രായേല്‍ എന്നും മുന്നില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: