കാന്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കെ.എല്‍. രാഹുലനെ ഒഴിവാക്കി. പരിക്കിനെ തുടര്‍ന്നാണ് താരത്തെ മാറ്റിയത്. പകരം സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേരും.
അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ മുന്‍നിര്‍ത്തി വിശ്രമത്തിലാണ് രാഹുല്‍. നേരത്തെ രോഹിത് ശര്‍മ്മ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിരാട് കോഹ്ലി ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ ടീമിലുള്‍പ്പെടുത്തിയതോടെ ആദ്യ ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യതയും ഉയര്‍ന്ന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: