തിരുവനന്തപുരം: സായുധ സേനയ്ക്കു കീഴിലുള്ള വിവിധ ട്രയിനിംഗ് അക്കാദമികളില്‍ 2019 ഫെബ്രുവരി 19ന് ട്രയിനിംഗിലുണ്ടായിരുന്നവരും പിന്നീട് സേനയില്‍ കമ്മീഷണ്‍ഡ് ഓഫീസറായവരുമായ കേരളീയരായ കേഡറ്റുകള്‍ക്ക് രണ്ടു ലക്ഷം രൂപയും മിലിട്ടറി നഴ്സിംഗ് സ്കൂളുകളില്‍ നിന്നും കമ്മീഷണ്‍ഡ് ഓഫീസറാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും സ്കോളര്‍ഷിപ്പായി സര്‍ക്കാര്‍ നല്‍കും.
സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ചിനു മുമ്പ് സൈനീക ക്ഷേമ ഡയറക്ടറേറ്റിന്റെ [email protected] എന്ന ഇമെയിലില്‍ നമ്പര്‍, റാങ്ക്, പേര്, അക്കാദമിയുടെ പേര്, കമ്മീഷന് ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇമെയില്‍ അഡ്രസ്സ്, മൊബൈല്‍ നമ്പര്‍, കേരളത്തില്‍ താമസിക്കുന്ന സ്ഥലത്തെ അഡ്രസ്സ്, ഒഫീഷ്യല്‍ അഡ്രസ്സ്, കമ്മീഷന് അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് തുടങ്ങിയവ സഹിതം പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: