ലഖ്നോ: പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷഹീന് ബാഗ് മോഡല്‍ സമരം തുടങ്ങുമെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഭീഷണിയ്ക്കെതിരെ താക്കീത് നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വഭേദഗതി ബില്ലിനെതിരെ ജനവികാരം ഇളക്കിവിട്ടാല്‍ അടിച്ചമര്‍ത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
കാണ്‍പൂരില്‍ ചൊവ്വാഴ്ച ഒരു ബൂത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഒവൈസി ഒരു സമാജ് വാദി പാര്‍ട്ടി ഏജന്റാണെന്നും ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഒരു ലഹള മുക്ത സംസ്ഥാനമാണ്. 2017ന് മുന്‍പ് ഓരോ മൂന്നാമത്തെയോ നാലമത്തെയോ ദിവസം കലാപമായിരുന്നു യുപിയുടെ മുഖമുദ്ര. – യോഗി ആദിത്യനാഥ് പറഞ്ഞു.
പൗരത്വഭേദഗതി ബില്ലിന്റെ പേരില്‍ വീണ്ടും വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്ന നേതാവിനെ ഞാന്‍ താക്കീത് ചെയ്യുകയാണ്. ഈയവസരത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ പിന്‍ഗാമികള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ വേണ്ടി പറയുകയാണ്. വികാരങ്ങളിളക്കിവിട്ട് പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ എങ്ങിനെയാണ് അതിനെ കര്‍ശനമായി നേരിടേണ്ടതെന്ന് സര്‍ക്കാരിനറിയാം. ഇപ്പോള്‍ സമാജ് വാദിയുടെ ഏജന്റായി പ്രവര്ത്താക്കാനാണ് ഒവൈസി ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഒരു ലഹളമുക്ത സംസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ നന്ന്, യോഗി ആദിത്യനാഥ് പറഞ്ഞു.
ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നഡ്ഡ ഇപ്പോള്‍ യുപിയില്‍ 69 പുതിയ പാര്‍ട്ടി ബൂത്ത് ഓഫീസ് ഉദ്ഘാടനം ചെയ്ത് പര്യടനം നടത്തിവരികയാണ്. 403 അംഗ യുപി നിയമസഭയിലേക്ക് 2022 ഫിബ്രവരിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കഴിഞ്ഞ തവണ 314 സീറ്റുകള്‍ നേടിയാണ് യോഗി അധികാരത്തില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: